കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ 2000 പള്ളികളും മദ്രസകളും സൂഷ്മ നിരീക്ഷണത്തില്‍

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ 2000ത്തോളം പള്ളികളും മദ്രസകളും സുഷ്മ നിരീക്ഷണത്തില്‍. ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളെ ലക്ഷ്യം വെച്ച് ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച അഞ്ച് പേരില്‍ ഒരാളെ കഴിഞ്ഞ...

  • By Akhila
Google Oneindia Malayalam News

മീററ്റ്: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ 2000ത്തോളം പള്ളികളും മദ്രസകളും സുഷ്മ നിരീക്ഷണത്തില്‍. ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളെ ലക്ഷ്യം വെച്ച് ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച അഞ്ച് പേരില്‍ ഒരാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാദേശിക പള്ളിയിലെ മൊഹദ് ഫൈസനാണ് അറസ്റ്റിലായത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രാദേശിക മദ്രസികളില്‍ പഠിച്ചവരാണ് അറസ്റ്റിലായവര്‍. ന്യൂനപക്ഷകാര്യ വകുപ്പിന്റെ വിവരങ്ങള്‍ അനുസരിച്ച് 500 മദ്രസകളുണ്ട്. 15 ഡിഗ്രിയും 55 ഹൈസ്‌കൂള്‍ ലെവലുമാണിത്. കൂടാതെ ഈ ഭാഗത്ത് 1500 പള്ളികളുമുണ്ട്. ബിജനോറിലും സമീപ പ്രദേശങ്ങളിലെ മത സ്ഥാപനങ്ങളെല്ലാം കര്‍ശന നിരീക്ഷണത്തിലാണെന്ന് ബിജനോറിലെ പോലീസ് സൂപ്രണ്ട് അജയ് സഹാനി പറഞ്ഞു.

madrasas

ദില്ലി, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ ഭീകരാക്രമണത്തിന് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് ആറ് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ 19-25 വയസുള്ള നാല് യുവാക്കളെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുപയില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് ആറ് പേരെ ചോദ്യം ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. യുപി, ദില്ലിയിലെ വിവിധ ഭാഗങ്ങളിലാണ് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതായി പോലീസ് പറഞ്ഞു.

അറസ്റ്റിലായവര്‍ക്ക് ബിജ്‌നോറിലെ പ്രാദേശിക പള്ളിയിലെ ഫൈസാനുമായി അടുത്ത ബന്ധമുള്ളതായി പോലീസ് അന്വേഷത്തില്‍ പറഞ്ഞു. നാലു യുവാക്കാള്‍ മോചിതരായെങ്കിലും ഇവര്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ആറു മാസത്തേക്ക് ഇവരുടെ എല്ലാ പ്രവര്‍ത്തികളും സൂഷ്മ നീരിക്ഷണത്തിലായിരിക്കും.

English summary
2,000 madrassas, mosques in UP under security scanner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X