കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണക്കിൽപ്പെടാത്ത സമ്പാദ്യത്തിനായി ഉപയോഗിക്കുന്നത് 2000 നോട്ടുകൾ: ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കണക്കില്ലാത്ത വരുമാനത്തിന് കാരണം 2000 രൂപ നോട്ടുകളാണ് കാരണമെന്ന് റിപ്പോർട്ട്. ആദായനികുതി വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ വിവരമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 2017-18 വർഷത്തിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 68% 2000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വർഷം ഇത് 43%മായി കുറയുന്നത്. ഇതോടെയാണ് റിസർവ് ബാങ്ക് സമ്പദ് വ്യവസ്ഥയിൽ 2000 രൂപയുടെ നോട്ടുകളുടെ ഒഴുക്ക് കുറച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിനായി ഉപയോഗിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ഇതോടെയാണ് 2000 രൂപ നോട്ടുകൾക്ക് ബദലായി മൂല്യം കുറഞ്ഞ നോട്ടുകൾ വ്യാപകമായി പുറത്തിറക്കാനുള്ള കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മഹാരാഷ്ട്രയിൽ ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാരിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടി!! നീക്കം ഇങ്ങനെ... മഹാരാഷ്ട്രയിൽ ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാരിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടി!! നീക്കം ഇങ്ങനെ...

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടയിൽ അഞ്ച് കോടിയോളം വരുന്ന 2000 രൂപ നോട്ടുകളാണ് ആദായനികുതി വകുപ്പ് പരിശോധനയിൽ കണ്ടെടുത്തത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 2000 രൂപ നോട്ടുകളുടെ കണക്ക് ഇപ്രകാരമാണ്. 2017-18( 67.9%), 2018-2019 (65.9%, ) നിലവിലുള്ള സാമ്പത്തിക വർഷത്തിൽ 43.2% എന്നീ നിലയിലാണ് പുറത്തുവന്ന കണക്കുകൾ. അടുത്ത കാലത്തായി പിടിച്ചെടുക്കുന്ന 2000 രൂപ നോട്ടുകളുടെ കാര്യത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ ചൂണ്ടിക്കാണിക്കുന്നു. പാർലമെന്റിലുയർന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ധനകാര്യമന്ത്രിയുടെ പ്രതികരണം.

currency-156

2016 നവംബർ എട്ടിന് 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിനൊപ്പമാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പുറത്തിറക്കുന്നത്. 500 , 1000 രൂപ നോട്ടുകൾ പൂർണമായി പിൻവലിച്ച ശേഷമാണ് 2000 രൂപ നോട്ടുകൾ ആർബിഐ പുറത്തിറക്കുന്നത്. 2017 മാർച്ചിൽ ഇന്ത്യയിൽ വിനിമയം ചെയ്യുന്ന 2000 നോട്ടുകൾ മൊത്തത്തിലുള്ള സാമ്പത്തിക വിനിമയത്തിന്റെ പകുതിയോളമായിരുന്നു. പിന്നീട് ഇത് 31 ശതമാനമായി കുറയുകയും ചെയ്തിരുന്നു. ആർബിഐ പുറത്തുവിട്ട കണക്ക് പ്രകാരം 2018ൽ വിനിമയം ചെയ്യപ്പെട്ട 2000 നോട്ടുകളുടെ മൂല്യം 6.7 ലക്ഷം കോടിയായി കുറഞ്ഞിരുന്നു.

English summary
₹2,000 note is the preferred mode for unaccounted cash, says govt data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X