കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതൈ, ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കുക, എച്ച്‌ഐവി പടരുന്നു

  • By Sandra
Google Oneindia Malayalam News

ദില്ലി: രക്തം സ്വീകരിക്കുന്നതുമൂലമുള്ള എയ്ഡ്‌സ് ബാധ ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നുവെന്ന് കണ്ടെത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2,234 പേര്‍ക്ക് ഇത്തരത്തില്‍ രക്തദാതാക്കളില്‍ നിന്ന് സ്വീകര്‍ത്താവിലേയ്ക്ക് എച്ച്‌ഐവി ബാധിച്ചുവെന്നാണ് കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘട( നാക്കോ) യുടേതാണ് വെളിപ്പെടുത്തല്‍.

ബ്ലഡ് ബാങ്ക് വഴിയും നേരിട്ടുള്ള ദാതാക്കളില്‍ നിന്നും രക്തം സ്വീകരിക്കുമ്പോള്‍ രക്തത്തിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് നാക്കോയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അനിവാര്യമായ പരിശോധനാ സാമഗ്രികളുടെ അഭാവമാണ് പല സംസ്ഥാനങ്ങളും ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് പിന്നില്‍.

നാക്കോ

നാക്കോ

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടന തന്നെ ഇക്കാര്യത്തില്‍ സംശയമുന്നയിക്കുന്നുണ്ട്. രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്‌ഐവി പകര്‍ന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും നാക്കോ പറയുന്നു.

എച്ച്‌ഐവി

എച്ച്‌ഐവി

സാമൂഹിക പ്രവര്‍ത്തകനായ ചേതന്‍ കോത്താരി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് നാക്കോ ഇന്ത്യയില്‍ 2, 234 പേര്‍ക്ക് രക്തക്കൈമാറ്റത്തിലൂടെ എച്ച്‌ഐവി ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തല്‍.

ആശുപത്രി

ആശുപത്രി

2014 ഒക്ടോബറിനും 2016 മാര്‍ച്ചിനും ഇടയില്‍ ആശുപത്രികളില്‍ നിന്ന് രക്തം സ്വീകരിച്ചവരിലാണ് എച്ച്‌ഐവി വൈറസ് ബാധ കണ്ടെത്തിയതെന്നും വിവരാവകാശ രേഖ പറയുന്നു.

ഇന്ത്യയില്‍

ഇന്ത്യയില്‍

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എച്ച്‌ഐവി ബാധയുടെ 95 ശതമാനവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകര്‍ന്നിട്ടുള്ളതാണ്. 2015ല്‍ കേന്ദ്രസര്‍ക്കാരാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്.

നാക്കോ

നാക്കോ

നാക്കോ പുറത്തുവിട്ട കണക്കിനോട് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചത് പരിശോധനാ സാമഗ്രികളുടെ അഭാവം മൂലം ഇത്തരത്തില്‍ എച്ച്‌ഐവി പടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ്.

രക്തക്കൈമാറ്റം

രക്തക്കൈമാറ്റം

രക്തക്കൈമാറ്റം വഴിയുള്ള എച്ച്‌ഐവി ബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഉത്തര്‍പ്രദേശിലാണ്. 361 പേരിലാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിതച്ചിട്ടുള്ളത്. ആശുപത്രികളെ സുരക്ഷിതമല്ലാത്ത രക്തമാറ്റ രീതികളാണ് ഇതിന് പിന്നിലുള്ള കാരണം. 292 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്.

ഇന്ത്യയില്‍

ഇന്ത്യയില്‍

ഇന്ത്യയില്‍ സുരക്ഷിതമായ രക്തമാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് നാക്കോയുടെ ഉത്തരവാദിത്തമാണ്. രക്തദാനത്തിനൊരുങ്ങുന്ന ദാതാവിന് എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ബിവി എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ രക്തദാനത്തിന് അനുമതി നല്‍കാവൂ എന്നാണ് ചട്ടം.

 കുട്ടികളില്‍

കുട്ടികളില്‍

15 വയസ്സിന് താഴെയുള്ള കുട്ടികളില്‍ 2011ല്‍ ഒന്നരലക്ഷത്തോളം പേരിലാണ് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. സ്ത്രീകളില്‍ ഇത് 8.16 ലക്ഷമാണ്.

English summary
2,234 peole got HIV After Blood Transfusion In India within two years.NACO reveals the data after an activist approach with RTI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X