കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത് 2.33 കോടി ജനങ്ങള്‍; ഇതിനകം വിതരണം ചെയ്തത് 10000 കോടി രൂപ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ 1.87 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി മഹാത്മാഗാന്ധി ദേശീയ തൊഴുലുറപ്പ് പദ്ധിതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2.33 കോടി ആളുകളാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പദ്ധതി വഴി ഇവര്‍ക്കായി ഇതുവരെ 10000 കോടി രൂപ നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍റെ രണ്ടാംഘട്ട പ്രഖ്യാപനങ്ങല്‍ നടത്തുകയായിരുന്നു മന്ത്രി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിൽ ഉപേക്ഷിച്ച് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ കൂടുതലായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താന്‍ ശ്രമം തുടരുകയാണെന്നും ധനമന്തി അറിയിച്ചു. ചെറുകിട - ഇടത്തരം വ്യാപാരികൾ, ചെറുകിട സംരഭങ്ങൾ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങളോട് കുടിയുള്ള പ്രഖ്യാപനങ്ങളാണ് ഇന്നലെ ഉണ്ടായതെങ്കില്‍ കുടിയേറ്റ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കർഷകർ എന്നീ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സഹായങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

aaaa

ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികളാണ് നടപ്പിലാക്കുന്നത്. കുടിയേറ്റ തൊഴിലാളികലുടെ പ്രശ്നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ധനമമന്ത്രി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികള്‍ നടപ്പാക്കും. അടുത്ത രണ്ട് മാസത്തേക്ക് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ സൗജന്യമായി നല്‍കും.

കുടിയേറ്റ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും പാര്‍പ്പിടവും ഒരുക്കുന്നതിനായില്‍ സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ഫണ്ട് (എസ്ഡിആര്‍ഫ്) ഉപയോഗിക്കാനായി സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി രണ്ട് പദ്ധതികള്‍ വീതവും പ്രഖ്യാപിക്കും. 3 കോടി കര്‍ഷകര്‍ക്ക് മൂന്ന് മാസത്തേക്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 4.22 ലക്ഷം കോടി രൂപയാണ് ഈ ഇനത്തില്‍ ചിലവിട്ടത്.

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; രണ്ടാം ദിനത്തില്‍ 9 പദ്ധതികള്‍ പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; രണ്ടാം ദിനത്തില്‍ 9 പദ്ധതികള്‍ പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍

 പ്രവാസികള്‍ക്കായി ചരിത്ര ദൗത്യം; നാട്ടിലെത്താന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെഎംസിസി പ്രവാസികള്‍ക്കായി ചരിത്ര ദൗത്യം; നാട്ടിലെത്താന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെഎംസിസി

 സിന്ധ്യ അനുകൂലികളെ പറപ്പിക്കാൻ കോൺഗ്രസ്! നേതാക്കൾക്ക് അന്ത്യശാസനം, മൂന്ന് ദിവസത്തെ സമയം! സിന്ധ്യ അനുകൂലികളെ പറപ്പിക്കാൻ കോൺഗ്രസ്! നേതാക്കൾക്ക് അന്ത്യശാസനം, മൂന്ന് ദിവസത്തെ സമയം!

English summary
2.33 crore daily wage seekers enrolled under MGNREGA says fm nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X