കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ കൊവിഡ് ഭീതി ഒഴിയുന്നില്ല; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ മറികടന്നു, ആറാം സ്ഥാനം

Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. ഇതുവരെ പുറത്തുവന്ന കണക്ക് പ്രകാരം ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 2.35 ലക്ഷം അടത്തിരിക്കുകയാണ്. ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6600 കടന്നിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ കൊവിഡ് വ്യാപിച്ചിരുന്ന ഇറ്റലിയെയാണ് ഇന്ത്യ ഇപ്പോള്‍ മറികടന്നിരിക്കുന്നത്. ഇറ്റലിയില്‍ ഇതുവരെ 234,531 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

covid

അതേസമയം, ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. 6,844,796 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 398,146 പേര്‍ക്ക് ലോകത്താകമാനം ജീവന്‍ നഷ്ടമായി. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്ക് തന്നെയാണ്. 1,965,708 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 111,390 പേര്‍ക്ക് ഇവിടെ നിന്നും ജീവന്‍ നഷ്ടമായി. 738,646 പേരാണ് അമേരിക്കയില്‍ നിന്നും രോഗമുക്തരായിട്ടുള്ളത്.

അതേസമയം, ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട് കണക്ക് പ്രകാരം 77,793 പേര്‍ക്കാണ് ഴിലെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 41,402 പേര്‍ ഇപ്പോഴും ഇവിടെ ചികിത്സയിലാണ്. 33,681 പേരാണ് ഇവിടെ നിന്നും രോഗമുക്തി നേടി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് നിന്ന് ആകെ 2710 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്.

ഇതിനിടെ, കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും അനുമതിയില്ലാതെയും ദില്ലി നിസാമുദ്ദീനിലെ മര്‍കസില്‍ തബ്ലീഗ് സമ്മേളന നടന്നത്തിയതില്‍ സിബിഐ അന്വേഷണം വേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ദിനം പ്രതിയെന്നോണം ഇവിടെ പരിശോധന നടക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

അനുമതിയില്ലാതെയാണ് ആയിരക്കണക്കിന് ആളെ പങ്കുടെപ്പിച്ച് നിസാമുദ്ദീനിലെ മസ്ജിദില്‍ സമ്മേളനം നടത്തിയതെന്നാണ് കേസ്. രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തലത്തില്‍ സാമൂഹിക ഒത്തുചേരലുകളും മതസമ്മേളനങ്ങലും വിലക്കും ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സമ്മേളന അധികൃതര്‍ ഇത് പാലിച്ചില്ലെന്നുമാണ് ആരോപണം. വിവിധ വിദേശരാജ്യങ്ങളില്‍നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രതിനിധികള്‍ സമ്മേളനത്തിനെത്തില്‍ പങ്കെടുത്തിരുന്നു.

English summary
2.35 lakh Covid cases across the country, India overtakes Italy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X