Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ 2,451 പുതിയ കോവിഡ് കേസുകൾ; 2,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടർച്ചയായ മൂന്നാം ദിവസം

ഡൽഹി; രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,451 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് രണ്ടായിരത്തിലധികം കേസുകൾ‌ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ സജീവ കേസുകളുടെ എണ്ണം 14,241 ആയി ഉയർന്നു. 54 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് മൊത്തം മരണങ്ങൾ 5,22,116 ആയി. ഡൽഹിയിൽ വലിയ രീതിയിൽ കോവിഡ് വ്യാപിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏപ്രിൽ 21 വ്യാഴാഴ്ച 2,380 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. അന്ന് 13,433 സജീവ കേസുകൾ ഉണ്ടായിരുന്നു. ബുധനാഴ്ച ആകട്ടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,067 ആയിരുന്നു. ചൊവ്വാഴ്ച 1,247 കേസുകൾ ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഐഐടി-മദ്രാസിലെ 12 വിദ്യാർത്ഥികൾക്ക് വ്യാഴാഴ്ച കോവിഡ് ബാധിച്ചിരുന്നു. 18 പേരെയാണ് ഇവിടെ പരിശോധനക്ക് വിധേയമാക്കിയത്. ഏപ്രിൽ 22 വെള്ളിയാഴ്ച പുറത്ത് വിട്ട കണക്കനുസരിച്ച് രാജ്യത്ത് വാക്സിൻ എടുത്തവരുടെ എണ്ണം 1,87,26,26,515 ആയി. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.47 ശതമാനവും ആണ്. രാജ്യത്ത് ഇതുവരെ 83.38 കോടി ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 4,48,939 ടെസ്റ്റുകൾ ആണ് നടത്തിയത്.

covid

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    കഴിഞ്ഞ ദിവസം മാത്രം 956 പേർക്കാണ് ഡൽഹിയിൽ രോഗം ബാധിച്ചത്. ഇതേ തുടർന്ന് പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് കഴിഞ്ഞ ദിവസം നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും ധാരണയായിട്ടുണ്ട്. ഡൽഹിക്ക് പുറമെ പഞ്ചാബിലും മാസ്ക്കുകൾ വീണ്ടും നിർബന്ധമാക്കി. മഹാരാഷ്ട്രയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിക്കാനായി അടുത്തയാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിൽ കോവിഡ് കേസുകളിൽ വർധന തുടരുകയാണ്. ഗുരുഗ്രാമിൽ 250 അണുബാധ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മറ്റൊരു ജില്ലയായ ഫരീദാബാദിൽ 70 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ബാക്കിയുള്ള 20 ജില്ലകളിൽ 8 ജില്ലകളിൽ നിന്ന് 20 കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഒഡീഷ, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, തമിഴ്നാട്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ദിനംപ്രതി ഉയരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+