രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 2,85,914പേര്‍ക്ക്: രോഗമുക്തി നിരക്ക് 93.23 %
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത് 2,85,914പേര്‍ക്ക്. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22,23,018 ആയി ഉയർന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ 5.55% ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,073 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,73,70,971 ആയി. ദേശീയ രോഗമുക്തി നിരക്ക് 93.23 % ആണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച വ്യക്തമായ കണക്ക് പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,69,745 പരിശോധനകള്‍ നടത്തി. ആകെ 72.05 കോടിയിലേറെ (72,05,72,178) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 17.33 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 16.16 ശതമാനവുമാണ്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ,163.63 കോടിയിലധികം (1,63,63,18,725) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 13.60 കോടിയിൽ അധികം (13,60,98,246) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം ഇപ്പോൾ ലഭ്യമാണ്.
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ രാജ്യത്തെ വാക്സിൻ ഉത്പാദകർ നിർമിക്കുന്ന വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകളാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 59ലക്ഷത്തിലധികം (59,50,731) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 163.58കോടി (1,63,58,44,536) പിന്നിട്ടു. 1,78,01,420 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,93,701
രണ്ടാം ഡോസ് 98,33,992
കരുതൽ ഡോസ് 29,47,370
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,92,355
രണ്ടാം ഡോസ് 1,71,66,809
കരുതൽ ഡോസ് 30,29,190
15-18പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 4,35,09,633
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 53,66,36,102
രണ്ടാം ഡോസ് 39,37,50,214
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 19,95,01,746
രണ്ടാം ഡോസ് 16,80,61,976
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,43,40,238
രണ്ടാം ഡോസ് 10,48,29,504
കരുതൽ ഡോസ് 94,28,266
ആകെ 1,63,58,44,536
Recommended Video
സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ റിതുമന്ത്ര: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications