Get Updates
Get notified of breaking news, exclusive insights, and must-see stories!

സാഹസികപ്രകടനത്തിനിടെ വിമാനങ്ങൾ താഴേക്ക് പതിച്ചു; ബെംഗളൂരു അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്, ഞെട്ടൽ

ബെംഗളൂരു: യെലഹങ്കയിൽ വ്യോമസേനയുടെ സൂര്യ കിരൺ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വ്യോമസേനയുടെ എയറോ ഇന്ത്യ പ്രദർശനത്തിന്റെ പരിശീലനത്തിനിടെയാണ് വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നത്. അപകടത്തിന്റെല 40 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

സാഹസികമായ അഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വലിയ രീതിയിൽ കറുത്ത നിറത്തിലുള്ള പുകയും തീയും പുറത്തേയ്ക്ക് വമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

plain

ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.50ഓടെയാണ് അപകടം ഉണ്ടാകുന്നത്. യെലഹങ്ക എയർബേസിന് സമീപം ഐഎസ്ആർഒ ലേ ഔട്ടിലേക്കാണ് വിമാനങ്ങൾ തകർന്ന് വീണത്. അപകടകത്തിൽ ഒരു പൈലററ് മരിച്ചു. രണ്ട് പേർ സുരക്ഷിതരാണ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

ഈമാസം 20 മുതൽ 24 വരെയാണ് എയറോ ഇന്ത്യ പ്രദർശനം നടക്കാനിരുന്നത്. പ്രദർശനത്തിലെ മുഖ്യ ആകർഷണമാണ് സൂര്യകിരൺ എയറോബാറ്റിക്സ് ടീമിന്റെ സാഹസിക പ്രകടനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+