മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽ പരിശീലനത്തിനിടെ അപകടം; മലയാളിയടക്കം 2 സൈനികർ മരിച്ചു
ദില്ലി: പൂനെയിലെ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽ പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ മലയാളി സൈനികനടക്കം രണ്ട് പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരുക്കേററു. പാലക്കാട് കുത്തനൂർ സ്വദേശി ലാൻസ് ഹവീൽദാർ പികെ സജീവൻ, ലാൻസ് നായിക് വികെ വാഗ്മോറ എന്നിവരാണ് മരിച്ചത്.
പരിശീലനത്തിന്റെ ഭാഗമായി താൽക്കാലിക പാലം നിർമ്മിക്കുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്. പരുക്കേറ്റവരെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.













Click it and Unblock the Notifications