കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു: രണ്ട് പൈലറ്റുമാർ മരിച്ചു, അപകടം ഉദ്ധംപൂരിൽ

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിൽ പരിശീലന പറക്കലിനിടെ ഇടിച്ചിറക്കിയ സൈന്യത്തിന്റെ ചീറ്റാ ഹെലികോപ്റ്ററിലെ രണ്ട് പൈലറ്റുമാരും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ പത്തരയോടെയാണ് ഉദ്ധംപൂരിലെ പട്നിടോപ്പിൽ വെച്ച് അപകടം ഉണ്ടായത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയെന്നാണ് പുറത്തുവരുന്ന വിവരം.

രജനി പാട്ടീല്‍ രാജ്യസഭയിലേക്ക്: കോണ്‍ഗ്രസിന്റെ വനിതാ മുഖം, വിജയം ഉറപ്പ്രജനി പാട്ടീല്‍ രാജ്യസഭയിലേക്ക്: കോണ്‍ഗ്രസിന്റെ വനിതാ മുഖം, വിജയം ഉറപ്പ്

പ്രദേശവാസികളാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായുള്ള വിവരം ആദ്യം അറിഞ്ഞത്. ഇതോടെ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഇവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് മരിച്ച രണ്ട് പൈലറ്റുമാരും. മേജർ രോഹിത് കുമാർ, മേജർ അനുജിത് രാജ്പുത്ത് എന്നിവപാണ് മരിച്ചിട്ടുള്ളതെന്ന് ഇന്ത്യൻ സൈന്യത്തിന്റെ നോർത്തേൺ കമാൻഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

helicopter-163222

ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

സെപ്തംബർ 21ന് പാന്തിടോപ്പിൽ വെച്ച് രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തെന്നും ട്വീറ്റിൽ വ്യക്തമാക്കി. നേരത്തെ ഓഗസ്റ്റ് മൂന്നിന് ഇന്ത്യന്‍ ആര്‍മിയുടെ മറ്റൊരു ഹെലികോപ്റ്ററും അപകടത്തില്‍പ്പെട്ടിരുന്നു.
ജമ്മു കശ്മീരിൽ കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സൈനിക ഹെലികോപ്റ്റർ അപകടമാണിത്. കഴിഞ്ഞ മാസം രഞ്ജിത് സാഗർ അണക്കെട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു. പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ശബരി വിമാനത്താവളം: ഡിജിസിഎ റിപ്പോര്‍ട്ട് കനത്ത തിരിച്ചടി, തടസ്സങ്ങള്‍ നീക്കണമെന്ന് സെബാസ്റ്റന്‍ കുളത്തുങ്കല്‍ശബരി വിമാനത്താവളം: ഡിജിസിഎ റിപ്പോര്‍ട്ട് കനത്ത തിരിച്ചടി, തടസ്സങ്ങള്‍ നീക്കണമെന്ന് സെബാസ്റ്റന്‍ കുളത്തുങ്കല്‍

English summary
2 Army Pilots Killed In Helicopter Crash In J&K's Udhampur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X