കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്; വിദ്യാർത്ഥികളെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നിയോഗിച്ചെന്ന് പോലീസ്...

Google Oneindia Malayalam News

പൂനെ: ആക്ടിവിസ്റ്റുകൾ വിദ്യാർത്ഥികളെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നിയോഗിച്ചുവെന്ന് പൂനെ പോലീസിന്റെ റിപ്പോർട്ട്. ഓഗസ്റ്റ് 28ന് പോലീസ് അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട് പേർക്കെതിരെയാണ് പൂനെ പോലീസ് ആരോപണം ഉന്നയിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ വിദ്യാര്‍ഥികളെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് വഴി തിരിച്ചുവിട്ടെന്ന് പോലീസ് വ്യക്തമാക്കി.

<strong>പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്: എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി!!</strong>പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്: എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി!!

ജെഎന്‍യു, ടിസ് എന്നീ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ നിന്നാണ് ഇവര്‍ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്തിരുന്നതെന്ന് പോലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ അഭ്യര്‍ഥന മാനിച്ച് കോടതി രണ്ട്‌പേരെയും നവംബര്‍ ആറ് വരെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഗൂഡാലോചനയ്ക്ക് പുറമേ ഇവര്‍ രണ്ടുപേരും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കിയെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

Activists

എന്നാൽ കോടതിയുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെന്നും ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെരേരയുടെ അഭിഭാഷകന്‍ സിദ്ധാര്‍ഥ് പാട്ടീല്‍ അറിയിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 28ന് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതിൽ രാജ്യത്താകമാനം വൻ പ്രതിഷേധമായിരുന്നു ഉടലെടുത്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്. ഭീമ കൊറെഗാവ് കലാപവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റുകള്‍. തെലുഗു കവി വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരീര, ഗൗതം നവലാഖ, അഭിഭാഷകയായ സുധ ഭരദ്വാജ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

English summary
2 arrested activists recruited JNU, TISS students for Maoist activities: Pune police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X