കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ സിബിഐയുടെ നാടകീയ നീക്കം; മന്ത്രിമാരടക്കം അറസ്റ്റില്‍, ഓടിയെത്തി മമത ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. നാദര കേസില്‍ രണ്ട് ബംഗാള്‍ മന്ത്രിമാരെ സിബിഐ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. അധികം വൈകാതെ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസിലെത്തി. എന്നെയും അറസ്റ്റ് ചെയ്യൂ എന്നാണ് മമതയുടെ ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ വച്ച് കളിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎംമുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎം

ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നീ മന്ത്രിമാരെയും മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നീ തൃണമൂല്‍ നേതാക്കളെയുമാണ് സിബിഐ ഇന്ന് രാവിലെ ഒമ്പത് മണിയോടെ അറസ്റ്റ് ചെയ്തത്. ഇവര്‍ നാല് പേര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

മമത അതിവേഗമെത്തി

മമത അതിവേഗമെത്തി

മമത ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് അറസ്റ്റുകള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളെയാണ് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്തു എന്ന വിവരം ലഭിച്ച ഉടനെ മമത ബാനര്‍ജി സിബിഐ ഓഫീസിലേക്ക് അതിവേഗം എത്തുകയായിരുന്നു.

രാവിലെ സിബിഐ സംഘമെത്തി

രാവിലെ സിബിഐ സംഘമെത്തി

ഫിര്‍ഹാദ് ഹക്കീമിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് സിബിഐ കസ്റ്റഡിയില്‍ എടുത്തത്. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് അറസ്റ്റ് എന്ന് ഹക്കീം ആരോപിച്ചു. ഇതേ സമയം തന്നെ സിബിഐ സംഘം തൃണമൂല്‍ എംഎല്‍എ മദന്‍ മിത്രയുടെയും മുതിര്‍ന്ന നേതാവ് സോവന്‍ ചാറ്റര്‍ജിയുടെയും വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു.

ഗവര്‍ണറുടെ അനുമതി

ഗവര്‍ണറുടെ അനുമതി

സോവന്‍ ചാറ്റര്‍ജി നേരത്തെ കൊല്‍ക്കത്ത മേയറും മന്ത്രിയുമായിരുന്നു. 2019ല്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. എന്നാല്‍ അടുത്തിടെ ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തുകയും ചെയ്തു. നാല് പേര്‍ക്കെതിരെയും അന്വേഷണത്തിന് സിബിഐ സംഘം ഗവര്‍ണറുടെ അനുമതി വാങ്ങിയിരുന്നു.

രണ്ട് സാധ്യതകള്‍

രണ്ട് സാധ്യതകള്‍

നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. ശേഷം കസ്റ്റഡിയില്‍ ആവശ്യപ്പെടും. അല്ലെങ്കില്‍ നാലു പേരെയും പോലീസിന് കൈമാറും. കോടതി തീരുമാനം വരുന്നത് വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്തുകൊണ്ട് ഗവര്‍ണറുടെ അനുമതി വാങ്ങി

എന്തുകൊണ്ട് ഗവര്‍ണറുടെ അനുമതി വാങ്ങി

നിയമസഭാ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും ചോദ്യം ചെയ്യുന്നതിനും സ്പീക്കറുടെ അനുമതി വേണം. ഈ കേസില്‍ സിബിഐ സ്പീക്കറുടെ അനുമതി തേടിയിട്ടില്ല. പകരം ഗവര്‍ണറുടെ അനുമതിയാണ് വാങ്ങിയത്. നാല് പേരും 2011ല്‍ മന്ത്രിമാരായിരുന്നുവെന്നും അതുകൊണ്ടാണ് താന്‍ അനുമതി നല്‍കിയതെന്നും ഗവര്‍ണര്‍ പറയുന്നു.

 ഒളിക്യാമറ ഓപറേഷന്‍

ഒളിക്യാമറ ഓപറേഷന്‍

നാരദ കൈക്കൂലി കേസ് 2014ലാണ് ഉണ്ടായത്. അറസ്റ്റിലായ നാല് പേരും അന്ന് മമത സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. ഫിര്‍ഹാദ് ഹക്കീമും സുബ്രത മുഖര്‍ജിയും നിലവിലെ മമത മന്ത്രിസഭയിലും അംഗങ്ങളാണ്. നാരദ ന്യൂസ് പോര്‍ട്ടല്‍ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ തൃണമൂല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്നത് പുറത്തായിരുന്നു.

എന്താണ് നാരദ കേസ്

എന്താണ് നാരദ കേസ്

ദില്ലിയിലെ മാധ്യമപ്രവര്‍ത്തകന്‍ കൊല്‍ക്കത്തിയിലെത്തുന്നു. ബംഗാളില്‍ നിക്ഷേപമിറക്കാന്‍ താല്‍പ്പര്യമുണ്ടെന്നും താന്‍ ബിസിനസുകാരനാണെന്നും പറഞ്ഞാണ് വന്നത്. ഏഴ് തൃണമൂല്‍ എംപിമാര്‍, നാല് മന്ത്രിമാര്‍, ഓരു എംഎല്‍എ, ഒരു പോലീസ് ഓഫീസര്‍ എന്നിവര്‍ക്ക് പണം നല്‍കുകയും ചെയ്തു. ഇതെല്ലാം രഹസ്യക്യാമറയില്‍ പിടിക്കുകയും ചെയ്തു. ഇതാണ് നാരദ കൈക്കൂലി കേസ്.

ചിലര്‍ക്കെതിരെ നടപടിയില്ല

ചിലര്‍ക്കെതിരെ നടപടിയില്ല

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നാരദ ടേപ് പുറത്തായത്. ഇന്ന് ബിജെപിയിലെത്തിയ ചില പഴയ തൃണമൂല്‍ നേതാക്കളും കേസില്‍ ആരോപണ വിധേയരായിരുന്നു. സംഭവം നടക്കുമ്പോള്‍ തൃണമൂല്‍ എംപിയായിരുന്നു സുവേന്ദു അധികാരി. ഇന്ന് ബിജെപിയുടെ നന്ദിഗ്രാമില്‍ നിന്നുള്ള എംഎല്‍എയാണ്. അദ്ദേഹത്തിനെതിരെ നടപടിയുണ്ടായിട്ടില്ല.

Recommended Video

cmsvideo
നാരദ കേസ്: ബംഗാളിൽ രണ്ട് മന്ത്രിമാർ അറസ്റ്റിൽ, പ്രതിഷേധവുമായി മമത ബാനർജി

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
2 Bengal Ministers takes Custody by CBI In Bribery Case; Mamata Banerjee Arrived At CBI Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X