'പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയേയും മുത്തശ്ശിയേയും പീഡിപ്പിച്ചു'; സഹോദരന്മാര്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയേയും മുത്തശ്ശിയേയും പീഡിപ്പിച്ചു; ബന്ധുക്കളായ സഹോദരന്മാര്‍ അറസ്റ്റില്‍
മധ്യപ്രദേശിലെ ജബൽപൂരിൽ 16 വയസുള്ള ബന്ധുവിനെയും 65 കാരിയായ മുത്തശ്ശിയെയും ബലാത്സംഗം ചെയ്ത രണ്ട് സഹോദരന്മാരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
21നും 22നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിയെ അടുത്തിടെ റാഞ്ചിയിൽ വെച്ച് ബലാത്സംഗത്തിനിരയാക്കിയ ശേഷം മർദിച്ചെന്നും ചികിത്സയിലിരിക്കെ ആഗസ്റ്റ് 20 ന് അവർ ആശുപത്രിയിൽ മരിച്ചതായും അഡീഷണൽ പോലീസ് സൂപ്രണ്ട് ദിലീപ് ഷെൻഡെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

രക്ഷാബന്ധനത്തിനായി മുംബൈയിൽ നിന്ന് ഇവിടെയെത്തിയതായിരുന്നു കുട്ടി. പെൺകുട്ടയുടെ മരണത്തിൽ കുട്ടിയുടെ പിതാവിന് സംശയമുണ്ടായിരുന്നു. സഹോദരീപുത്രന്മാരുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ ഇദ്ദേഹം റാഞ്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകി എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. കൗമാരക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത് തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ തന്നെയും ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ മുത്തശ്ശി പോലീസിനോട് പറഞ്ഞു.
പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്, കുറ്റാരോപിതരായ സഹോദരങ്ങൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമത്തിലെ വകുപ്പുകളും ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസു പറഞ്ഞു.












Click it and Unblock the Notifications