കാശ്മീരില്‍ ഭീകരാക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു, മൂന്ന് ജവാന്മാര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു. ആക്രമണത്തില്‍ മൂന്ന് ജവന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗത്ത് കാശ്മീരിലെ പാംപോര്‍ പട്രോളിംഗിനിറങ്ങിയ സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൈനികരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തി സുരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.













Click it and Unblock the Notifications