ഒഡീഷയില്‍ തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ചു; രണ്ട് പേര്‍മരിച്ചു, 17 പേര്‍ക്ക് പരിക്ക്
ഭുവനേശ്വര്‍: ഒഡീഷയില്‍ പാസഞ്ചര്‍ തീവണ്ടിയും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.
കട്ടക്കിനടുത്ത് കത്തോജോഡി റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. ഭുവനേശ്വറില്‍ നിന്ന് ഭദ്രക്കിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ തീവണ്ടിയും ചരക്ക് തീവണ്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

പാസഞ്ചര്‍ തീവണ്ടിയുടെ രണ്ട് ബോഗികള്‍ കൂട്ടിയിടിയെ തുടര്‍ന്ന് പാളം തെറ്റി. ഇതിലുണ്ടായിരുന്ന യത്രക്കാരാണ് മരിച്ചത്. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചരക്ക് തീവണ്ടിയുടെ പിറകില്‍ പാസഞ്ചര്‍ തീവണ്ടി ഇടിക്കുകയായിരുന്നു. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസും രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി.
സിഗ്നല്‍ തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് ഭുവനേശ്വറിനും കട്ടക്കിനും ഇടയിലുള്ള റെയില്‍ ഗതാഗതം താറുമാറായി. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications