കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തെ തടയാന്‍ രണ്ട് വഴിമാത്രം... സമരം തുടരുക, മാര്‍ഗനിര്‍ദേശവുമായി പ്രശാന്ത് കിഷോര്‍!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും പ്രതിഷേധം കത്തുന്നതിനിടെ പ്രക്ഷോഭകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. സിഎഎ, എന്‍ആര്‍സി എന്നിവ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ തടയാന്‍ രണ്ട് വഴികളാണ് ഉള്ളത്. സമാധാനപരമായി സമരം നടത്തുന്നത് തുടരുക. അതോടൊപ്പം എല്ലായിടത്തും ശബ്ദമുയര്‍ത്തുക. ബിജെപി ഇതര സംസ്ഥാനങ്ങളിലെ 16 മുഖ്യമന്ത്രിമാര്‍ എന്‍ആര്‍സി സ്വന്തം സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് പറയുന്നത് ഉറപ്പാക്കുക. എന്നീ വഴികളാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ചത്.

1

അതേസമയം പ്രതിഷേധങ്ങളും അതിന്റെ പിറകേയള്ള വിമര്‍ശനങ്ങളും ഇതിനിടെ ശക്തമായിരിക്കുകയാണ്. യുപിയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനായി ലഖ്‌നൗ എയര്‍പ്പോര്‍ട്ടില്‍ എത്തിയ ഉടനെയാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ യുപി ഡിജിപി ഇവരെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു.

പ്രധാനമന്ത്രി രൂക്ഷമായി പ്രതിഷേധങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. കോണ്‍ഗ്രസാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്ന് നരേന്ദ്ര മോദി ആരോപിച്ചു. ചിലര്‍ പറയുന്നു പൗരത്വ നിയമം ഞങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന്. ആദ്യം വിദ്ഗദരോട് നിയമത്തെ കുറിച്ച് ചോദിക്കൂ. അത് സാധ്യമാകുമോ എന്നും മോദി പറഞ്ഞു. മമത ബാനര്‍ജി എന്തുകൊണ്ടാണ് ഈ നിയമത്തെ എതിര്‍ക്കുന്നത്. നിങ്ങള്‍ ഒരുപാട് മാറി. എന്താണ് നിങ്ങള്‍ക്ക് പറ്റിയത്. ബംഗാളിലെ ജനങ്ങള്‍ക്കെതിരെ നിങ്ങളുടെ രാഷ്ട്രീയം മാറിയോ എന്നും മോദി ചോദിച്ചു.

പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശക്തമാകാന്‍ പോവുകയാണ്. ജയ്പൂരില്‍ മാര്‍ച്ച് നടത്തുന്നത് മുഖ്യമന്ത്രി അശോക് ഗെലോട്ടാണ്. ജയ്പൂരില്‍ എട്ട് മണിവരെ ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ബിജെപിയെ വര്‍ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്ന് ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവലേക്കര്‍ പറഞ്ഞു.

 പൗരത്വ നിയമ പ്രതിഷേധത്തിനിടെ വെടിയേറ്റു... പക്ഷേ മരിച്ചില്ല, വിജേന്ദ്ര കുമാറിന് ഇത് പുനര്‍ജന്മം! പൗരത്വ നിയമ പ്രതിഷേധത്തിനിടെ വെടിയേറ്റു... പക്ഷേ മരിച്ചില്ല, വിജേന്ദ്ര കുമാറിന് ഇത് പുനര്‍ജന്മം!

English summary
2 effective ways to stop caa says prashant kishore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X