എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി; ജീവനക്കാർ കുറവായത് കാെണ്ടെന്ന് വിശദീകരണം
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂരിൽ നിന്ന് രാത്രി 8. 25 ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്ക്കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി. ജീവനക്കാർ കുറവായത് കാെണ്ടാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. രാത്രിയുള്ള വിമാനം ആയത് കൊണ്ട് നേരത്തെ തന്നെ വിമാനങ്ങൾ റദ്ദാക്കിയത് സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് നൽകിയിട്ടുണ്ട്.
അതേ സമയം മേയ് 26, 27 ( ഞായർ, തിങ്കൾ) തീയതികളിൽ യു എ ഇയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. റിമാൽ ചുഴലിക്കാറ്റ് കരകയറിയതിനെത്തുടർന്ന് മെയ് 26 ന് രാവിലെ 12 മുതൽ മെയ് 27 ന് രാവിലെ 9 വരെ എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും 21 മണിക്കൂർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കൊൽക്കത്ത എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനത്തെ തുടർന്നാണിത്.

കൊൽക്കത്ത ഉൾപ്പടെ പശ്ചിമ ബംഗാളിന്റെ തീരദേശ മേഖലയെ തുഴലിക്കാറ്റ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊൽക്കത്തയിൽ കനത്ത കാറ്റും കനത്ത മഴയും ഉണ്ടാകുമെന്നതിനാൽ 21 മണിക്കൂർ വിമാന സർവീസുകൾ നിർത്തിവെച്ചതായി കൊൽക്കത്ത എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് (എ യു എച്ച്) കൊൽക്കത്ത സുഭാഷ് ചന്ദ്രബോസ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് (സി സി യു) എത്തിയ എത്തിഹാദ് എയർവേയ്‌സ് വിമാനവും (മെയ് 26) ഞായറാഴ്ച (മെയ് 26) തിരിച്ചുള്ള വിമാനം ഇവൈ 257 ഉം പ്രതികൂല കാലാവസ്ഥയെത്തുടർന്ന് റദ്ദാക്കിയതായി എയർലൈൻ വക്താവ് ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചു.
ദുബായ്‌ക്കും കൊൽക്കത്തയ്‌ക്കുമിടയിലുള്ള വിമാനങ്ങളെയും ബാധിച്ചു. മെയ് 26 ലെ EK 572/573, മെയ് 27-ലെ EK570/571 എന്നീ വിമാനങ്ങൾ റദ്ദാക്കിയതായി എമിറേറ്റ്‌സ് വക്താവ് സ്ഥിരീകരിച്ചു.












Click it and Unblock the Notifications