വയറിനുള്ളില്‍ കോടികളുടെ കൊക്കെയ്ന്‍; യുവതി ഉള്‍പ്പെടെ വിദേശികള്‍ വിമാനത്താവളത്തില്‍ പിടിയില്‍
മുംബൈ: വയറിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ കൊക്കൈന്‍ ഒളിപ്പിച്ച് ഇന്ത്യയിലെത്തിയ രണ്ടു വിദേശികളെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തു. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഏജന്‍സി നടത്തിയ കര്‍ശനമായ പരിശോധനയ്ക്കിടയിലാണ് ഇരുവരും ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.
മൂപ്പത്തിയെട്ടുകാരിയായ ബ്രസീലിയന്‍ യുവതി ജോസീനെ ഡ സില്‍വയാണ് അറസ്റ്റിലായവരില്‍ ഒരാള്‍. പുതുവര്ഷാഘോഷത്തിനിടയിലാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്. ആധുനിക രീതിയിലുള്ള പരിശോധനയില്‍ ഇവര്‍ വയറ്റില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ചതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇവരുടെ വയറില്‍ നിന്നും 65 വലിയ കൊക്കെയ്ന്‍ പെല്ലറ്റുകള്‍ കണ്ടെടുത്തു. രണ്ടെണ്ണം കൂടി ഉള്ളിലുള്ളതായി എക്സറേ പരിശോധനയില്‍ കാണിക്കുന്നുണ്ട്. ദില്ലിയില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണ് ഇവയെന്ന് യുവതി മൊഴി നല്കി. മറ്റൊരു സംഭവത്തില്‍ അഫ്ഗാനിസ്ഥാന് സ്വദേശിയായ മുഹമ്മദ് ഖ്വാസിമിനെയാണ് പിടികൂടിയത്.
ഇയാളുടെ വയറില്‍ നിന്നും 90 പെല്ലറ്റുകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. കോടിക്കണക്കിന് രൂപവരുന്ന കൊക്കെയ്ന്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് എത്തിക്കാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു ഇവരെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കൂടുതല്‍ പേര് ഇത്തരത്തില്‍ ഇന്ത്യയിലെത്തിയാതായി സംശയിക്കുന്നുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications