കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയറിനുള്ളില്‍ കോടികളുടെ കൊക്കെയ്ന്‍; യുവതി ഉള്‍പ്പെടെ വിദേശികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: വയറിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ കൊക്കൈന്‍ ഒളിപ്പിച്ച് ഇന്ത്യയിലെത്തിയ രണ്ടു വിദേശികളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഏജന്‍സി നടത്തിയ കര്‍ശനമായ പരിശോധനയ്ക്കിടയിലാണ് ഇരുവരും ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.

മൂപ്പത്തിയെട്ടുകാരിയായ ബ്രസീലിയന്‍ യുവതി ജോസീനെ ഡ സില്‍വയാണ് അറസ്റ്റിലായവരില്‍ ഒരാള്‍. പുതുവര്‍ഷാഘോഷത്തിനിടയിലാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്. ആധുനിക രീതിയിലുള്ള പരിശോധനയില്‍ ഇവര്‍ വയറ്റില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ചതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

cocaine

ഇവരുടെ വയറില്‍ നിന്നും 65 വലിയ കൊക്കെയ്ന്‍ പെല്ലറ്റുകള്‍ കണ്ടെടുത്തു. രണ്ടെണ്ണം കൂടി ഉള്ളിലുള്ളതായി എക്‌സറേ പരിശോധനയില്‍ കാണിക്കുന്നുണ്ട്. ദില്ലിയില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണ് ഇവയെന്ന് യുവതി മൊഴി നല്‍കി. മറ്റൊരു സംഭവത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഖ്വാസിമിനെയാണ് പിടികൂടിയത്.

ഇയാളുടെ വയറില്‍ നിന്നും 90 പെല്ലറ്റുകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. കോടിക്കണക്കിന് രൂപവരുന്ന കൊക്കെയ്ന്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് എത്തിക്കാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു ഇവരെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ ഇന്ത്യയിലെത്തിയാതായി സംശയിക്കുന്നുണ്ട്.

English summary
2 foreigners arrested at Delhi airport for carrying cocaine pellets in stomach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X