ബിജെപിക്ക് ഞെട്ടൽ; 2 മുൻ ബിജെപി എംഎൽഎമാർ കൂടി കോൺഗ്രസിലേക്ക്, കൂടുതൽ നേതാക്കൾ എത്തിയേക്കും

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ബി ജെ പിയെ ഞെട്ടിച്ച് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. ഏറ്റവും ഒടുവിലായി രണ്ട് മുൻ എംഎൽഎമാരാണ് ബി ജെ പി വിട്ട് കോൺഗ്രസിലെത്തിയത്. നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ചാമരാജ് ജില്ലയില കൊല്ലഗല്‍ എം എല്‍ എ യായിരുന്ന നഞ്ചുണ്ട സ്വാമി, വിജയപുര മുന്‍ എം എല്‍ എ മനോഹരന്‍ ജ്ഞാനപുര എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. കൂടാതെ മുൻ മൈസൂർ മേയറായിരുന്ന പുരുഷോത്തമും കോൺഗ്രസിൽ ചേർന്നു.നേതാക്കളാരും തന്നെ ഉപാധികൾ ഇല്ലാതെയാണ് കോൺഗ്രസിൽ ചേർന്നതെന്നും ആരും സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു.
കൊല്ലേഗലിൽ നിന്നുള്ള മുൻ എം എൽ എയും ബി ജെ എസ്.സി മോർച്ചയുടെ വൈസ് പ്രസിഡന്റുമായ ജി.എൻ നജുന്ദസ്വാമി 1999-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു. വിജയപ്പൂരിലെ മുൻ എം.എൽ.എ മനോഹർ ഐനാപൂർ ബഞ്ചാര സമുദായത്തിലെ അംഗമാണ്. 42 മണ്ഡലങ്ങളിൽ ഗണ്യമായ സാന്നിധ്യമുള്ള പട്ടികജാതിക്കാരുടെ മൂന്നാമത്തെ വലിയ ഉപവിഭാഗമാണിവർ.
അതേസമയം വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ബി ജെ പിയിൽ ചേർന്നേക്കുമെന്ന് ഡി കെ ശിവകുമാർ അവകാശപ്പെട്ടു.












Click it and Unblock the Notifications