കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായും ബന്ധം? തോക്കുമായി രണ്ട് പേര്‍ കൊല്‍ക്കത്തയില്‍ പിടിയില്‍!

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: ഐസിസ് ബന്ധത്തിന് പിന്നാലെ മലയാളികള്‍ക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ബന്ധമെന്ന് സൂചന. ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. ഇവരുടെ പക്കല്‍ ആയുധങ്ങളും ഉണ്ടായിരുന്നു.

Read Also: ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് കാലും മുറിച്ചുമാറ്റും, നാളുകള്‍ എണ്ണപ്പെട്ടു?

ദാവൂദ് ബന്ധത്തിന്റെ പേരില്‍ കേരള പോലീസ് തിരയുന്നവരാണത്രെ ഈ രണ്ട് മലയാളികള്‍. കൊല്‍ക്കത്തയിലെ ഹൗറ പാലത്തിന് സമീപത്ത് വെച്ചാണ് വ്യാഴാഴ്ച രാത്രി സംശയാസ്പദമായ രീതിയില്‍ ഇവരെ പശ്ചിമ ബംഗാള്‍ പോലീസ് കണ്ടത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളതിന്റെ പേരില്‍ കേരള പോലീസ് തിരയുന്നവരാണ് ഇവരെന്നാണ് കൊല്‍ക്കത്ത പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

dawoodibrahim

പിടിയിലായവരില്‍ ഒരാളുടെ പേര് അബൂബക്കര്‍ സിദ്ധിഖി എന്നാണ്. കൂടെയുണ്ടായിരുന്ന ആളുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. രണ്ട് പിസ്റ്റളുകളാണ് കൊല്‍ക്കത്ത പോലീസ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക സംഘം ഇവരെ ചോദ്യം ചെയ്ത് വരികയാണ്. എന്തിനാണ് ഇവര്‍ കൊല്‍ക്കത്തയില്‍ എത്തിയതെന്ന് വ്യക്തമല്ലെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണ് എന്നും പോലീസ് അറിയിച്ചു.

English summary
2 from Kerala with alleged links to Dawood Ibrahim arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X