2 ജി സ്പെക്ട്രം കുംഭകോണം: എല്ലാ പ്രതികളെയും വെറുതെ വിട്ടു, ലോകംകണ്ട ഏറ്റവും വലിയ അഴിമതി
ദില്ലി: രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചുലച്ച ടു ജി സ്പെക്ട്രം അഴിമതി കേസില്‍ എല്ലാ പ്രതികളെയും സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപിയും കരുണാനിധിയുടെ മകളുമായ കനിമൊഴി ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെവിട്ടത്. ആറ് വര്‍ഷം മുമ്പ് 2011ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

സിബിഐ 17 പ്രതികള്‍ക്കെതിരേയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആറ് മാസം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. എന്നാല്‍ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ദില്ലി പാട്യാല കോടതി വ്യക്തമാക്കി.
ഒരു സര്‍ക്കാരിത സംഘടന കേന്ദ്ര വിജിലന്‍സിന് നല്കിയ പരാതിയാണ് കോളിളക്കം സൃഷ്ടിച്ച 2ജി അഴിമതിക്കേസായി മാറിയത്. പിന്നീട് പുറത്തുവന്ന മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ട് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. സ്പെക്ട്രം വിതരണത്തില്‍ ക്രമവിരുദ്ധമായ നീക്കങ്ങള്‍ നടന്നുവെന്നും ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതി സ്വീകരിച്ചത് മൂലം പൊതു ഖജനാവിന് 1,760,000,000,000 (1.76 ലക്ഷം കോടി) രൂപ നഷ്ടമായെന്നും അദ്ദേഹം 2010ല്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൃത്യമായ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ഇത്രയും തുക ഖജനാവിലേക്ക് എത്തുമായിരുന്നുവെന്ന് സിഎജി വ്യക്തമാക്കിയിരുന്നു.
കേസ് അന്വേഷിച്ച സിബിഐ 30000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, റിലയന്‍സ് ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍, കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
അമേരിക്കയിലെ വാട്ടര്‍ഗേറ്റ് അഴിമതിക്ക് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതിയെന്നാണ് ടൈം മാഗസിന് 2ജി അഴിമതിയെ വിലയിരുത്തിയത്. കേസിന്റെ വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണ് അവസാനിച്ചത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications