ഇരുതല മൂര്‍ഖനെ വില്‍പന നടത്തിയ 2 പേര്‍ അറസ്റ്റില്‍; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ചണ്ഡീഗഢ്: ഇരുതല മൂര്‍ഖന്‍ അഥവാ ഇരതലമൂരി എന്നും അറിയപ്പെടുന്ന പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. ഹരിയാന, യുപി, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കാടുകളില്‍ നിന്നും ഇരുതലയുള്ള പാമ്പിനെ പിടികൂടി വില്‍ക്കുകയായണ് യുവാക്കള്‍ സ്ഥിരമായി ചെയ്യുന്നത്.
വൈല്‍ഡ് ലൈഫ് ഡിപാര്‍ട്ട്‌മെന്റും പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.

15 ലക്ഷം രൂപയ്ക്കാണ് പാമ്പുകളെ ഇവര്‍ വില്‍ക്കുന്നത്. ആവശ്യക്കാര്‍ 50,000 രൂപ അഡ്വാന്‍സ് ആയി മുന്‍കൂര്‍ നല്‍കണം. സെക്‌സ് പവര്‍ വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് പാമ്പിനെ ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത്. സെക്‌സ് പവര്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടി മരുന്നുകള്‍ ഉണ്ടാകുന്നവരാണ് പാമ്പിനെ വാങ്ങുന്നത്.
വീട്ടില്‍ രഹസ്യമായി ഇരുതല മൂര്‍ഖനെ വളര്‍ത്തുന്നവരും ഉണ്ടെന്ന് പറയുന്നു. വീട്ടില്‍ ഐശ്വര്യം വന്ന് ചേരും എന്നാണ് വിശ്വാസം. വിദേശത്തേക്ക് കയറ്റിഅയക്കുവാനും വന്‍ ഡിമാന്റാണ് പാമ്പിനെന്ന് പറയുന്നു. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 1972 പ്രാകാരം ഇവര്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications