രണ്ടു തലകള്‍, മൂന്ന് കൈകള്‍... ഒട്ടിച്ചേര്‍ന്ന് ഇരട്ടകളുടെ അപൂര്‍വ ജനനം
ഭുവനേശ്വര്‍: ഒഡീഷയില്‍ അപൂര്‍വ ഇരട്ടകള്‍ ജനിച്ചു. ഒട്ടിച്ചേര്‍ന്നുള്ള പെണ്‍കുട്ടികളാണ് ജനിച്ചത്. രണ്ടു തലയും മൂന്ന് കൈകളുമുണ്ട്. ഞായറാഴ്ച കേന്ദ്രപാറ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനനം. വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി കട്ടക്കിലെ ശിശുഭവന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ അതിജീവിക്കുക വളരെ പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ ജീവിതത്തിലേക്ക് എത്തും മുമ്പ് മരിക്കുകയാണ് പതിവ്.

നെഞ്ച് മുതല്‍ താഴോട്ട് ഒട്ടിച്ചേര്‍ന്നാണുള്ളത്. ഭ്രൂണം ശരിയായ രീതിയില്‍ വികസിക്കാതെ വരുമ്പോഴാണ് ഇത്തരത്തില്‍ പ്രസവം നടക്കുകയെന്നും 10 ലക്ഷത്തില്‍ ഒന്ന് എന്ന നിലയിലാണ് ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുകയെന്നും കേന്ദ്രപാറ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ദേബാശിസ് പറയുന്നു.












Click it and Unblock the Notifications