കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 വയസ്സുകാരന് മദ്യം നല്‍കി വീഡിയോ വാട്ട്‌സ്ആപ്പില്‍ ഇട്ടു: രണ്ട് പേര്‍ അറസ്റ്റില്‍

  • By Aiswarya
Google Oneindia Malayalam News

തിരുവണ്ണാമല: 3 വയസ്സുകാരന് മദ്യം നല്‍കി വീഡിയോ ഷൂട്ട് ചെയ്ത ശേഷം വാട്ട്‌സ് ആപ്പില്‍ ഇട്ടു. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ് നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം. അഞ്ചു യുവാക്കള്‍ മദ്യപിക്കുന്നതിന് നടുക്ക് ഇരുത്തിയാണ് കുഞ്ഞിന് മദ്യം നല്‍കുന്നത്.

runkards-arrest-liquor-kid

മദ്യം വെള്ളവുമായി കലര്‍ത്തിയ ശേഷം ഡിസ്‌പോസബിള്‍ ഗ്ലാസില്‍ ഒഴിച്ച് കുട്ടിക്ക് നല്‍കുകയായിരുന്നു. മുതിര്‍ന്നവരെ അനുകരിച്ച കുട്ടി തനിക്ക് ലഭിച്ച മദ്യം മുഴുവന്‍ കുടിച്ചു. അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന ആള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്.

വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച ഈ വീഡിയോ തമിഴ്‌നാട്ടില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കുട്ടിയുടെപുറകിലായി പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന്റെ നമ്പറാണ് പ്രതികളെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത്.

English summary
The police arrested two persons and are on the lookout for three others who forced a little boy to drink liquor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X