ആണ്‍കുട്ടികളാണ് എല്ലാം; പ്രസവം നിര്‍ത്തരുത്, ആണ്‍കുഞ്ഞിനെ കിട്ടുന്നത് വരെ!! എത്രപേര്‍ക്കറിയാം?
തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലുള്ള പോല്യാനായക് ചേരിയിലുള്ളവര്‍ ഇങ്ങനെ വിശ്വസിക്കുന്നവരാണ്. ഇവിടുത്തെ സ്ത്രീകള്‍ പ്രസവിച്ചുകൊണ്ടേ ഇരിക്കും.
ഹൈദരാബാദ്: ഒരു സ്ത്രീയൂടെ പൂര്‍ണത എപ്പോഴാണ്. പലര്‍ക്കും പല വാദങ്ങളായിരിക്കും. എന്നാല്‍ നിങ്ങളറിയണം ഈ സത്യം. ആണ്‍കുഞ്ഞിനെ പ്രസവിക്കുമ്പോഴാണ് സ്ത്രീ ജീവിതം പൂര്‍ണതയിലെത്തുന്നത്. എത്രപേര്‍ക്കറിയാം ഈ കാര്യം!!
തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലുള്ള പോല്യാനായക് ചേരിയിലുള്ളവര്‍ ഇങ്ങനെ വിശ്വസിക്കുന്നവരാണ്. ഇവിടുത്തെ സ്ത്രീകള്‍ പ്രസവിച്ചുകൊണ്ടേ ഇരിക്കും. ആണ്‍കുഞ്ഞിനെ എപ്പോഴാണോ കിട്ടുന്നത് അതുവരെ. ഡെക്കാണ്‍ ക്രോണിക്കിളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

72കാരിയായ ഇസ്ലാവത് ലക്ഷ്മി 19 പ്രസവിച്ചു. പതിനെട്ടും പെണ്‍കുട്ടികള്‍. ആണ്‍കുഞ്ഞ് പിറന്നത് പതൊമ്പതാമതാണ്. എന്നാല്‍ അവിടെയും നിര്‍ത്തിയില്ല. പിന്നീട് പിറന്ന രണ്ടും ആണ്‍കുട്ടികള്‍ തന്നെ. ശേഷം പ്രസവം നിര്‍ത്തി. 48 വയസിലാണ് ലക്ഷ്മിക്ക് ആണ്‍കുഞ്ഞ് പിറന്നത്. രമാവാത് സീതിയുടെ കഥയും മറിച്ചല്ല. അവര്‍ 13 കുട്ടികളെ പ്രസവിച്ചു. 13 ാമതായി കിട്ടി ആണ്‍കുട്ടിയെ.

മുദുദഡ്‌ല ഗ്രാമത്തില്‍ മൊത്തം ഈ വിശ്വാസം നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ കല്യാണം കഴിഞ്ഞ് മറ്റു കുടുംബത്തിലേക്ക് പോവും. ആണ്‍മക്കളാണ് വയസാവുമ്പോള്‍ രക്ഷക്കുണ്ടാവുകയെന്ന് ലക്ഷ്മി പറയുന്നു. ഇവരുടെ ആദ്യത്തെ എട്ട് കുട്ടികളും മരിച്ചു. പ്രസവത്തിലോ അല്ലെങ്കില്‍ പ്രസവിച്ച ഉടനെയോ.

പ്രായം ചെല്ലുമ്പോഴുള്ള സഹായം മാത്രമല്ല ആണ്‍കുട്ടികളെ കൊണ്ടുള്ള മെച്ചം. ഗ്രാമത്തില്‍ നിലയും വിലയുമുണ്ടാവണമെങ്കില്‍ ആണ്‍മക്കള്‍ വേണം. ആണ്‍കുട്ടികളുള്ള അമ്മമാര്‍ക്കേ ഇവിടെ വിലയുള്ളൂ. അല്ലാത്തവരെ കാണുമ്പോള്‍ നാട്ടുകാര്‍ക്ക് പുച്ഛമാണ്.

ആണ്‍കുട്ടികള്‍ക്ക് മാത്രമേ ഉന്നത വിദ്യാഭ്യാസം നല്‍കുകയുള്ളൂ. പെണ്‍മക്കള്‍ കുറച്ച് പഠിച്ചാല്‍ മതിയെന്നാണ് നാട്ടുനടപ്പ്. കാരണം അവരെ പഠിപ്പിച്ചിട്ട് കാര്യമില്ല. പെണ്‍മക്കളെ കുറച്ച് കാലമല്ലേ സ്വന്തം വീട്ടില്‍ കിട്ടൂ. പിന്നീടവര്‍ ഭര്‍ത്താവിന്റെ വീട്ടിലല്ലേ താമസിക്കുക.

ലക്ഷ്മിയുടെ മകന്‍ മഹേഷിന് ഇപ്പോള്‍ 25 വയസുണ്ട്. ബിരുദാനന്തര ബിരുദം നേടിയ മഹേഷ് അടുത്തിടെ ഗ്രൂപ്പ് രണ്ട് എന്‍ട്രന്‍സ് പരീക്ഷ എഴുതി. മഹേഷിന്റെ ചേച്ചിക്ക് ഇയാളേക്കാള്‍ ഒരുവയസ് മാത്രമാണ് കൂടുതല്‍. പക്ഷേ സ്‌കൂളില്‍ പോയിട്ടേയില്ല.

ഈ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ മതിയായ സൗകര്യമില്ല. സീതിയുടെ കഥ മറിച്ചാണ്. ഇവരുടെ അഞ്ച് മക്കള്‍ ചെറുപ്പത്തിലേ മരിച്ചു. പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. ഗ്രാമത്തിലെ മിക്ക സ്ത്രീകളും പത്തും പതിനഞ്ചും പ്രസവിച്ചിട്ടുണ്ടെങ്കിലും ജീവിച്ചിരിപ്പുള്ള മക്കള്‍ കുറവാണ്. പലര്‍ക്കും അഞ്ചില്‍ താഴെ കുട്ടികളേ ജീവിച്ചിരിക്കുന്നുള്ളൂ.

എന്നാല്‍ ആണ്‍കുട്ടികളെ കിട്ടാന്‍ അമ്മമാര്‍ പ്രാര്‍ഥിക്കുന്നതിന്റെ രഹസ്യം ചിലര്‍ മറ്റൊന്നാണ് പറയുന്നത്. സ്ത്രീധനമാണ് കാര്യം. ആണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന സ്ത്രീധനം വാങ്ങി വിവാഹം കഴിക്കാം. എന്നാല്‍ പെണ്‍മക്കള്‍ക്ക് അതുപോലെ കൊടുക്കുന്ന കാര്യം ആലോചിക്കുമ്പോഴാണ് ഇവടുത്തുകാര്‍ ആണ്‍കുട്ടികള്‍ ജനിക്കാന്‍ പ്രാര്‍ഥിക്കുന്നത്.












Click it and Unblock the Notifications