Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പിടി മണല്‍ കൊണ്ട് ആമസോണിനെയും ഫ്ലിപ്കാര്‍ട്ടിനെയും മാസങ്ങളോളം പറ്റിച്ച സഹോദരന്മാര്‍ പിടിയില്‍

ഹൈദരാബാദ്:നാല് മാസമായി ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് ഓണ്‍ലൈന്‍ വ്യാപാര ശ്യംഖലയെ പറ്റിച്ച സഹോദരന്മാര്‍ പിടിയിലായി. ഓണ്‍ലൈനില്‍ ഉത്പനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് ഒരു രൂപ പോലും നല്‍കാതെ കൈകലാക്കുകയായിരുന്നു ഇവര്‍.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്, ക്യാമറ, ഡിവിഡി പ്ലയര്‍, ബൈക്ക് എന്നിങ്ങനെ വിലപിടിപ്പുള്ള സാധനങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്. മോഷണത്തിന് ഇവര്‍ കണ്ടെത്തിയ രീതിയായിരുന്നു പോലീസിനെ ഞെട്ടിച്ചത്. കേട്ടാല്‍ നിസാരമെന്ന് തോന്നുമെങ്കിലും മാസങ്ങളോളം തട്ടിപ്പ് നടത്തിയത് ഈ രീതി തുടര്‍ന്നാണ്

ഓണ്‍ലൈന്‍ ഓര്‍ഡര്‍

ഓണ്‍ലൈന്‍ ഓര്‍ഡര്‍


ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്, ക്യാമറ, ഡിവിഡി പ്ലയര്‍, ബൈക്ക് എന്നിങ്ങനെയുള്ള സാധനങ്ങളാണ് ഇവര്‍ ഓണ്‍ലൈനിലൂടെ തട്ടിപ്പ് നടത്തി വാങ്ങിയത്.

സഹോദരങ്ങള്‍

സഹോദരങ്ങള്‍


ഹൈദരാബാദ് സ്വദേശികളായ യാഹിയാ മൊഹദ്, മൊഹദ് ഷരോഹ് എന്നിവരാണ് മോഷണം നടത്തിയത്.

 മോഷണ രീതി

മോഷണ രീതി


ഓണ്‍ലൈനില്‍ ഉത്പനങ്ങള്‍ ആദ്യം ഓര്‍ഡര്‍ ചെയ്യും. വീട്ടിലേക്ക് സാധനങ്ങള്‍ എത്തികഴിഞ്ഞാല്‍ ഒരാള്‍ ഡെലിവറി ബോയുമായി സംസാരിച്ച് നില്‍ക്കുകയും മറ്റേയാള്‍ സാധനം അകത്ത് കൊണ്ടുപോയി വെച്ച് ഡെബിറ്റ് കാര്‍ഡ് എടുക്കാന്‍ പോവുകയും ചെയ്യും.

 മണല്‍ നിറയ്ക്കുന്നു

മണല്‍ നിറയ്ക്കുന്നു


അകത്ത് കൊണ്ടു പോകുന്ന സാധാനം പാക്കറ്റില്‍ നിന്നും മാറ്റി അതേ ഭാരത്തില്‍ മണല്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്.

 കാര്‍ഡില്‍ പണമില്ല

കാര്‍ഡില്‍ പണമില്ല

പാക്കറ്റ് അത് പോലെ പൊതിഞ്ഞ് എടുക്കുന്നു. കാര്‍ഡ് ഡെലിവറി ബോയ്ക്ക് നല്‍കുമെങ്കിലും അതില്‍ പണം ഇല്ലായിരിക്കും. പിന്നീട് സോറി പറഞ്ഞ് സാധനം തിരിച്ച് കൊണ്ടു പോകാന്‍ പറയുന്നു.

പോലീസ് വലയില്‍

പോലീസ് വലയില്‍


തുടര്‍ച്ചയായി നാല് മാസത്തോളം ആമസോണിനെയും ഫഌപ്കാര്‍ട്ടിനെയും പറ്റിച്ച യുവാക്കള്‍ അധികം വൈകാതെ തന്നെ ലോക്കല്‍ പോലീസിന്റെ പിടിയിലായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+