കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ ബിജെപി പിടിമുറുക്കുന്നു! കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ല

  • By Aami Madhu
Google Oneindia Malayalam News

കര്‍ണാടകത്തില്‍ ബിജെപി പിടി മുറുക്കുന്നു. ഓപ്പറേഷന്‍ താമര സജീവമാക്കി കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ബിജെപി പദ്ധതികള്‍ ഫലം കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷരായി. ഇവര്‍ മുംബൈയിലെ റിസോര്‍ട്ടില്‍ ബിജെപി നേതാക്കള്‍ക്ക് ഒപ്പമാണെന്നാണ് വിവരം.

അതേസമയം ബിജെപിക്കുള്ള മറുപടിയെന്നോണം ഭരണപക്ഷവും ചാക്കിട്ട് പിടിക്കാന്‍ ശ്രമം തുടങ്ങിയതോടെ ബിജെപി എംഎല്‍എമാരെ ഗുരുഗ്രാമിലുള്ള റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങളിലേക്ക്

 രണ്ട് എംഎല്‍എമാരുടെ രാജി

രണ്ട് എംഎല്‍എമാരുടെ രാജി

കര്‍ണാടകത്തില്‍ ബിജെപി ഓപ്പറേഷന്‍ താമര സജീവമാക്കിയതോടെ ഇന്നലെ രണ്ട് എംഎല്‍എമാരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. സ്വതന്ത്ര എംഎല്‍എമാരായ എച്ച് നാഗേഷും ആര്‍ ശങ്കറുമാണ് രാജിവെച്ചത്. വനംമന്ത്രിയായിരുന്ന ആര്‍ ശങ്കര്‍ മന്ത്രി സഭാ വികസനത്തില്‍ തഴയപ്പെട്ടിരുന്നു.

 മൂന്ന് എംഎല്‍എമാര്‍

മൂന്ന് എംഎല്‍എമാര്‍

ഇതോടെ ഭരണപക്ഷത്തിന് 116 പേരുടെ പിന്തുണ മാത്രമാണ് അവശേഷിക്കുന്നത്. അതേസമയം കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് ചേക്കേറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ഇന്ന് രാവിലെയോടെ സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷരായി.

 കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ഗൗഡ

കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ഗൗഡ

ഇവര്‍ മുംബൈയിലെ ഹോട്ടലില്‍ ബിജെപി നേതാക്കള്‍ക്ക് ഒപ്പമാണെന്നാണ് വിവരം. ഇന്ന് രാവിലെയോടെ കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ഗൗഡയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. പ്രതാപിനെ കൂടാതെ ഏഴ് പേരാണ് ഇപ്പോള്‍ മുംബൈയിലെ ഹോട്ടലില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

 ഡികെ മുംബൈയിലേക്ക്

ഡികെ മുംബൈയിലേക്ക്

ഇവര്‍ ഹോട്ടലിന്‍റെ ആറാം നിലയില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം തുടരുകയാണ്.അതിനിടെ മുംബൈയില്‍ കഴിയുന്ന എംഎല്‍എമാരെ കാണാന്‍ മന്ത്രി ഡികെ ശിവകുമാര്‍ ഇന്ന് അവിടേക്ക് തിരിക്കും. മന്ത്രിമാരായ എംബി പാട്ടീല്‍ സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടാകും.

 നിരീക്ഷിക്കാന്‍ മന്ത്രിമാര്‍

നിരീക്ഷിക്കാന്‍ മന്ത്രിമാര്‍

തങ്ങളുടെ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ദളും കോണ്‍ഗ്രസും ആലോചിക്കുന്നുണ്ട്.

 ബെംഗളൂരുവില്‍

ബെംഗളൂരുവില്‍

ഇന്ന് എല്ലാ എംഎല്‍എമാരോടും ബെംഗളൂരുവില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് ശേഷം ഇവരെ ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് പദ്ധതി. സര്‍ക്കാര്‍ രൂപീകരണ വേളയിലും ഇത്തരത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയം കര്‍ണാകടത്തില്‍ ഇരുകക്ഷികളും പുറത്തെടുത്തിരുന്നു.

 വേണുഗോപാല്‍ കര്‍ണാടകത്തില്‍

വേണുഗോപാല്‍ കര്‍ണാടകത്തില്‍

ബിജെപി നീക്കങ്ങളെ പ്രതിരോധിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയാല്‍ അത് സര്‍ക്കാരിന് പ്രതിസന്ധിയാകും.

സര്‍ക്കാര്‍ താഴെ വീഴും

സര്‍ക്കാര്‍ താഴെ വീഴും

നിലവില്‍ 116 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ളത്. കോവലം ഭൂരിപക്ഷം നേടാന്‍ 106 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. 16 എംഎല്‍എമാരെയെങ്കിലും രാജിവെപ്പിച്ചാല്‍ മാത്രമേ ബിജെപിക്ക് അധികാരം നേടാന്‍ കഴിയുള്ളൂ.

ജനവരി 23 ന്

ജനവരി 23 ന്

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം കാണണമെങ്കില്‍ സംസ്ഥാനത്തില്‍ അധികാരമേറണമെന്ന ചിന്തയാണ് ബിജെപിയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍. ജനവരി 23 ന് ശേഷം കര്‍ണാടകത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നു.

English summary
2 Independents withdraw support; 3 Congress MLAs missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X