കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിൽ 2 നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായി; അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാകിസ്താനോട് ഇന്ത്യ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; പാകിസ്താനിൽ 2 നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായി. ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ 2 അംഗങ്ങളെയാണ് കാണാതായത്. സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് ഔദ്യോഗിക ആവശ്യത്തിനായി പുറത്തുപോയ 2 ഉദ്യോഗസ്ഥരെ കാണാതായത്. മണിക്കൂറുകളായി ഇവരെ കുറിച്ച് യാതൊരു വിവരവുമില്ല. ഇക്കഴിഞ്ഞ മെയ് 31 ന് പാകിസ്താന്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിരുന്നു. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ വിസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ആബിസ് ഹുസൈൻ, താഹിർ ഖാൻ എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും വ്യാജരേഖകള്‍ ഇതിനായി ഉപയോഗിച്ചിരുന്നുവെന്നും ഇന്ത്യ കണ്ടെത്തിയിരുന്നു.

xindian-high-c

പിന്നാലെ നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ ഏര്‍പ്പെടാന്‍ പാടില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ചൂണ്ടി കാട്ടി രണ്ട് പേരേയും അയോഗ്യത കൽപ്പിച്ച് ഇന്ത്യ പുറത്താക്കിയിരുന്നു.അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിലെ നിരവധി ഉന്നത ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇസ്ലാമാബാദിൽ ഉപദ്രവിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥർക്ക് മേലുള്ള പാകിസ്താന്റെ അമിതമായ നിരീക്ഷണത്തിനെതിരെ ഇന്ത്യ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

അടുത്ത മാസത്തെ ശമ്പളം തരാന്‍ കഴിയുമോയെന്ന് അറിയില്ല; വീട്ടുജോലിക്കാരനോട് സുശാന്ത് പറഞ്ഞ വാക്കുകള്‍അടുത്ത മാസത്തെ ശമ്പളം തരാന്‍ കഴിയുമോയെന്ന് അറിയില്ല; വീട്ടുജോലിക്കാരനോട് സുശാന്ത് പറഞ്ഞ വാക്കുകള്‍

ജൂൺ നാലിന് ഹൈക്കമ്മിഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഗൗരവ് അലുവാലിയയെ ഇസ്ലാമബാദിലെ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി രണ്ട് ഐഎസ്ഐ പ്രവർത്തകർ പിന്തുടർന്നിരുന്നു.നേരത്തേ മാർച്ചിൽ, പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നേരേയുണ്ടാക്കുന്ന ഇത്തരം നടപടികളിൽ പ്രതിഷേധിച്ച് ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തിന് ശക്തമായ പ്രതിഷേധ കുറിപ്പ് അയച്ചിരുന്നു. 13 തവണ ഉദ്യോഗസ്ഥർക്ക് നേരെ പ്രകോപനപരമായ നടപടികൾ പാകിസ്താന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ഇത് അവസാനിപ്പിക്കാനും പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. സംഭവങ്ങൾ അടിയന്തിരമായി അന്വേഷിച്ച് ഇവ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശം നൽകണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ഒമ്പതാം ദിനവും കുതിച്ച് ഉയർന്ന് പെട്രോൾ,ഡീസൽ വില!! ഇതുവരെ കൂടിയത് 5 രൂപയോളംഒമ്പതാം ദിനവും കുതിച്ച് ഉയർന്ന് പെട്രോൾ,ഡീസൽ വില!! ഇതുവരെ കൂടിയത് 5 രൂപയോളം

 'സുശാന്തിന്റേത് കൊലപാതകം'; ഗൂഢാലോചന നടന്നു? സിബിഐ അന്വേഷണം വേണമെന്ന് കുടുംബം 'സുശാന്തിന്റേത് കൊലപാതകം'; ഗൂഢാലോചന നടന്നു? സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

വീണയുടേയും മുഹമ്മദ് റിയാസിന്റേയും വിവാഹം ഇന്ന്; ചടങ്ങുകൾ വീണയുടെ വസതിയിൽവീണയുടേയും മുഹമ്മദ് റിയാസിന്റേയും വിവാഹം ഇന്ന്; ചടങ്ങുകൾ വീണയുടെ വസതിയിൽ

English summary
2 Indian High Commission Officials Missing in pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X