കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനങ്ങളുടെ കൂട്ടിമുട്ടലൊഴിവാക്കിയത് തലനാരിഴയ്ക്ക് !!! ഗുവാഹത്തി വിമാനത്താവളത്തില്‍ സംഭവിച്ചത്...

  • By Vishnu
Google Oneindia Malayalam News

ഗുവാഹത്തി: അസ്സാമിലെ ഗുവാഹത്തിയിലെ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിമുട്ടലൊഴിവാക്കിയത് തലനാരിഴയ്ക്ക്. ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനുമിടെ രണ്ട് ഇന്‍ഡിഗോ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായതെന്ന് വിമാനത്തിലെ യാത്രക്കാര്‍ പറയുന്നു.

ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോര്‍ഡോളോയ് വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. മുംബൈയില്‍ നിന്നുള്ള ഗുവാഹത്തി വിമാനം റണ്‍വേയിലേക്ക് ലാന്‍ഡിംഗിന് തയ്യാറായി വന്ന സമയത്ത് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ടേക്ക് ഓഫ് ചെയ്തു. ഇതോടെ മുംബൈയില്‍ നിന്നുള്ള വിമാനത്തിന്റെ ആകാശപാതയ്ക്ക് കുറുകെ ചെന്നൈവിമാനം കയറുകയായിരുന്നു.

Read More: കളക്ടര്‍ ബ്രോയ്ക്കും പാലക്കാട് കളക്ടര്‍ക്കും മാറ്റമില്ല; 12 ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി...

Indigo Plane

പെട്ടന്നുണ്ടായ നീക്കത്തില്‍ വിമാനം തെന്നി നീങ്ങിയത് യാത്രക്കാര്‍ക്ക് ചെറിയ ആഘാതമുണ്ടാക്കി. ഉലച്ചിലിനെതുടര്‍ന്ന് യാത്രക്കാര്‍ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടു. വിമാനത്തിലെ ചില യാത്രക്കാരെയും ജീവനക്കാരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

മണ്‍സൂണ്‍ കാലാവസ്ഥയാണ് വിമാനങ്ങളള്‍ കൂട്ടിമുട്ടുന്ന സാഹച്യര്യമുണ്ടാക്കിയത്. പ്രക്ഷുബ്ധമായ അന്തരീക്ഷത്തെതുടര്‍ന്ന് മുമ്പൈയില്‍ നിന്നുള്ള വിമാനം താഴ്ന്ന് പറക്കുകയായിരുന്നു. 250-300 അടിയോളം താഴ്ന്നാണ് വിമാനം പറന്നത്. ഇതാണ് ഇത്തരമൊരു അസാധാരണ സംഭവത്തിന് കാരണമായതെന്ന് ഇന്‍ഡിഗോ വിമാന അധികൃതര്‍ പറഞ്ഞു. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്തത് സാധാരണ ഗതിയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.

മന്ത്രി എകെ ബാലന്‍ തുണയായി; ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സില്‍ പഠിക്കാന്‍ ബിനീഷിന് ധനസഹായം...മന്ത്രി എകെ ബാലന്‍ തുണയായി; ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സില്‍ പഠിക്കാന്‍ ബിനീഷിന് ധനസഹായം...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Two Indigo planes barely missed mid air crash over Guwahatti.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X