Get Updates
Get notified of breaking news, exclusive insights, and must-see stories!

പുല്‍വാമ ഭീകരാക്രമണ സൂത്രധാരനെ വകവരുത്തി! ക്രമാനെ ഇല്ലാതാക്കിയത് ഇങ്ങനെ!

Recommended Video

cmsvideo
    പുല്‍വാമ ഭീകരാക്രമണ സൂത്രധാരനെ ഏറ്റുമുട്ടലില്‍ വധിച്ചു | Oneindia Malayalam

    ശ്രീനഗര്‍: 44 സൈനീകരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണ സൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ജെയ്ഷ ഇ മുഹമ്മദ് ഭീകരനായ കമ്രാന്‍ എന്നയാളെയാണ് സുരക്ഷാ സേന വധിച്ചത്. ദക്ഷിണ കാശ്മീരില്‍ നടന്ന ആക്രമണത്തിലാണ് ഭീകരരെ സേന ഇല്ലാതാക്കിയത്. പ്രാദേശിക ഭീകരനായ ഹലാല്‍ എന്നയാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

    pulwamadd-1550471884.j

    അതേസമയം പ്രത്യാക്രമണത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ നാല് സൈനീകര്‍ക്ക് ജീവന്‍ നഷ്ടമായി. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. ഭീകര സംഘം പ്രദേശത്തെ വീടിനുള്ളില്‍ ഒളിച്ചുകഴിയുകയായിരുന്നുവെന്നാണ് വിവരം. സൈന്യം വീട് തകര്‍ത്തു. ഇതിനുള്ളില്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ആയിട്ടില്ല.കൊല്ലപ്പെട്ടവരില്‍ ഒരാളാണ് സ്ഫോടക വസ്തുക്കള്‍ ഉണ്ടാക്കിയതെന്നാണ് സൂചന.

    മേജര്‍ വിഎസ് ധൗന്‍ ദിയാല്‍, ഹവില്‍ദാര്‍ ഷിയോ റാം, അജയ് കുമാര്‍, ഹരി സിങ്ങ് എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനീകര്‍. 55 രാഷ്ട്രീയ റൈഫിള്‍സ് അംഗളാണ് ഇവര്‍.

    പുല്‍വാമയില്‍ വ്യാഴാഴ്ചയാണ് ഭീകരാക്രമണത്തില്‍ 40 സൈനീകരുടെ ജീവന്‍ നഷ്ടമായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകീട്ട് മൂന്നേകാലോടെ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരന്‍ ചാവേറാക്രമണം നടത്തിയത്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു.ആക്രമണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് രംഗത്ത് എത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+