കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കുട്ടികളെ കൊന്നു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ സംഘം വിഹാറില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായെന്ന് പൊലീസ്. വീട്ടിലെ ആവശ്യത്തിന് വിറക് ശേഖരിയ്ക്കാന്‍ പോയ പത്ത് വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊന്ന നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം.

ഹരിജന്‍ ബസ്തിയില്‍ നിന്നും വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടികള്‍ വിറക് ശേഖരിയ്ക്കാനായി കാട്ടിലേയ്ക്ക് പോയത്. നേരം ഏറെ വൈകിയിട്ടും കുട്ടികളെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചു.

Crime

കുട്ടികളിലൊരാളുടെ പിതാവ് വനത്തിലേയ്ക്ക് പോവുകയും ചെയ്തു. കുറേ ദൂീരം കുട്ടികളെ തിരഞ്ഞ് നടക്കുമ്പോഴാണ് ഒഴിഞ്ഞ മദ്യകുപ്പികളും തീയും കാണുന്നത്. കുട്ടികളുടെ വസ്ത്രങ്ങള്‍ തീയില്‍ കത്തുന്നതാണ് ഇയാള്‍ കണ്ടത്. തൊട്ടടുത്ത് രക്തത്തില്‍ കുളിച്ച് രണ്ട് കുട്ടികളും. രണ്ട് പേരുടേയും തല തകര്‍ന്നിരുന്നു.

കുട്ടികളെ തിരഞ്ഞ് ആളുകള്‍ എത്തുന്നതറിഞ്ഞ് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. വനത്തിനുള്ളില്‍ സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് കൊല്ലപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. വനത്തിലേയ്ക്ക് പോകുന്ന ആളുകള്‍ക്ക് നേരെയും സാമൂഹിക വിരുദ്ധര്‍ ആക്രമണം നടത്താറുണ്ടത്രേ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.

English summary
Investigations into the murder of two children in Sangam Vihar on Tuesday revealed disturbing details. The assailants, suspected to be local criminals, had first sodomized the children and then slit their throats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X