കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംഎല്‍എയുടെ കാറിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം... വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി എംഎല്‍എയുടെ കാറിടിച്ച് രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. കുനിഗല്‍ നഗരത്തിലെ തുംകുര്‍ ജില്ലയിലാണ് അപകടം നടന്നത്. ബിജെപിയുടെ കര്‍ണാടക ജില്ലാ സെക്രട്ടറിയും എംപിയുമായ സിടി രവിയാണ് ഈ വാഹനത്തില്‍ സഞ്ചരിച്ചിരുന്നത്. അപകടത്തില്‍പ്പെട്ടവര്‍ കൊല്ലൂര്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു. അപകടത്തില്‍ എംഎല്‍എയ്ക്കും മറ്റ് നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം അപകടത്തില്‍പ്പെട്ടവരെ സഹായിക്കാതെ സംഭവസ്ഥലത്ത് നിന്ന് സിടി രവി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ വന്‍ വിവാദത്തിലായിരിക്കുകയാണ് എംഎല്‍എ. ചികമംഗളൂരു എംഎല്‍എയാണ് സിടി രവി.

1

അപകടസമയത്ത് കുടിച്ച് ബോധം കെട്ട അവസ്ഥയിലായിരുന്നു എംഎല്‍എയെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് ശേഷം ഇയാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം എംഎല്‍എ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംസ്ഥാനത്ത് ബിജെപിയുടെ ശക്തനായ നേതാവാണ് രവി. ഈ വിവാദത്തെ ബിജെപി ശരിക്കും അലട്ടുന്നുണ്ട്. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാത്തതിന് തെളിവ് ലഭിച്ചാല്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കേണ്ടി വരും.

അതേസമയം ബിജെപി ഈ ആരോപണങ്ങളെ നിഷേധിക്കുന്നുണ്ട്. അപകടം നടന്ന ശേഷം എംഎല്‍എ അവിടെയുണ്ടായിരുന്നെന്നും, മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് അദ്ദേഹം പോയതെന്നും കര്‍ണാടക മീഡിയ കണ്‍വീനര്‍ എസ് ശാന്തരാമന്‍ പറഞ്ഞു. പോലീസിന്റെ അനുവാദത്തോടെയാണ് രവി സംഭവസ്ഥലത്ത് നിന്ന് പോയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാഹനമോടിച്ചത് രവിയല്ലെന്നും, അദ്ദേഹം മദ്യപിച്ചിരുന്നതായി അറിയില്ലെന്നും ബിജെപി വക്താവ് പറഞ്ഞു. മദ്യപിച്ചിരുന്നോ എന്ന് വിശദമായ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്.

ഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി; ആവശ്യം കോടതി തള്ളി, കുറ്റപത്രം മടക്കിഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി; ആവശ്യം കോടതി തള്ളി, കുറ്റപത്രം മടക്കി

ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ് വാരണാസി.... 4 ദിവസത്തെ സന്ദര്‍ശനം!!ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ ആദ്യ ടാര്‍ഗറ്റ് വാരണാസി.... 4 ദിവസത്തെ സന്ദര്‍ശനം!!

English summary
2 killed as karnataka mla ct ravis car hit another
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X