കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരു പോലീസ് വെടിവയ്പ്; നഷ്ടപരിഹാരം മരവിപ്പിച്ചു, മനുഷ്യത്വ രഹിതമെന്ന് കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിയേറ്റ് മരിച്ച രണ്ടു പേരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക മരവിപ്പിച്ചു. 10 ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചിരുന്നത്. കൊല്ലപ്പെട്ട രണ്ടുപേരെയും അക്രമ സംഭവങ്ങളില്‍ പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. മാത്രമല്ല, വെടിവയ്പ്പ് സംബന്ധിച്ച് സിഐഡി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

Yed

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നഷ്ടപരിഹാര തുക നല്‍കില്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ പറഞ്ഞു. മംഗളൂരുവിലെ പ്രതിഷേധവും സംഘര്‍ഷവും ആസൂത്രിതമാണെന്ന് സൂചന നല്‍കുന്ന വീഡിയോ പോലീസ് ഫേസ്ബുക്ക് വഴി പരസ്യപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം ഇപ്പോള്‍ നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ തുക നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഞങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കും... കോയമ്പത്തൂരില്‍ തിയ്യതി പ്രഖ്യാപിച്ച് 3000 പേര്‍ഞങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കും... കോയമ്പത്തൂരില്‍ തിയ്യതി പ്രഖ്യാപിച്ച് 3000 പേര്‍

അതേസമയം, ബിജെപി സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വ രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രതികരിച്ചു. ക്രൂരമായ വര്‍ഗീയതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇത്തരം മനുഷ്യത്വ രഹിതമായ കാര്യങ്ങള്‍ ചെയ്യരുത്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ബിജെപി സര്‍ക്കാര്‍ വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

ജലീല്‍ (42), നൗസീന്‍ (23) എന്നിവരാണ് പോലീസ് വെടിയേറ്റ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. പ്രക്ഷോഭം അക്രമാസക്തമായതാണ് പോലീസ് വെടിവയ്പ്പിന് പറഞ്ഞ കാരണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമാണ് പ്രഖ്യാപിച്ചിരുന്നത്. പണം കൈമാറുന്നതിന് ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

English summary
2 killed in Mangaluru protest, Yediyurappa says compensation after inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X