കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മൂടല്‍ മഞ്ഞ്; കൂട്ടിയിടിച്ചത് മുപ്പത് വാഹനങ്ങള്‍!മരണം രണ്ട്

ആദ്യം അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പിന്നാലെ വന്ന ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയാത്തതാണ് തുടര്‍ച്ചയായ അപകടത്തിന് കാരണം. 36 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

  • By Gowthamy
Google Oneindia Malayalam News

ജയ്പൂര്‍: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ജയ്പൂരില്‍ മുപ്പത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ജയ്പൂര്‍ ആഗ്ര ദേശീയപാതയിലാണ് സംഭവം.

ആദ്യം അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പിന്നാലെ വന്ന ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയാത്തതാണ് തുടര്‍ച്ചയായ അപകടത്തിന് കാരണം. 36 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

accident

16 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവങ്ങളുണ്ട്. അപകടത്തിന് സാക്ഷികളായവരാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ രണ്ട് മരണം മാത്രമാണ് പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. പുലര്‍ച്ചെയാണ് അപകടങ്ങള്‍ ഉണ്ടായത്. ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായതാണ് അപകടത്തിനു കാരണം.

30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 36 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറയുന്നു. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും പോലീസ്. ദിവസങ്ങളായി ഉത്തരേന്ത്യയില്‍ ശക്തമായ മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്.

English summary
At least 2 people have been killed in a pile-up involving nearly 30 vehicles in Kanota on the outskirts of Jaipur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X