Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകത്തിൽ 2 മലയാളികൾക്ക് കൊവിഡ്! രാജ്യത്ത് 467 പേര്‍ക്ക് കൊവിഡ് ബാധ, ലോകത്ത് 16,000 കടന്നു!

ബെംഗളൂരു: രണ്ട് മലയാളികള്‍ക്ക് കര്‍ണാടകത്തില്‍ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു.ദുബായില്‍ നിന്നുമാണ് ഇവര്‍ എത്തിയത്. ഇവരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയും ഒരാള്‍ കാസര്‍കോട് സ്വദേശിയുമാണ്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരേയും നേരെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

കാസര്‍കോട് സ്വദേശിയായ 46കാരനും കണ്ണൂര്‍ സ്വദേശിയായ 22കാരനുമാണ് ഐസൊലേഷനിലുളളത്. ഒരാള്‍ മൈസൂരുവിലെ ആശുപത്രിയിലും രണ്ടാമന്‍ ബെംഗളൂരു ആശുപത്രിയിലുമാണുളളത്. കര്‍ണാടകത്തില്‍ ഇതുവരെ 33 കൊവിഡ് 19 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യത്തെ കൊവിഡ് 19 മരണം നടന്നത് കര്‍ണാടകത്തിലെ കലബുറഗിയിലാണ്.

Corona

ഇന്ന് മാത്രം കര്‍ണാടകത്തില്‍ 7 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഐസൊലേഷനില്‍ ഉളളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതിനിടെ രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. ഇറ്റലിയില്‍ നിന്നും വന്ന് പശ്ചിമബംഗാളില്‍ ചികിത്സയില്‍ ആയിരുന്ന ആളും അമേരിക്കയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്ക് വന്ന ടിബറ്റന്‍ അഭയാര്‍ത്ഥിയുമാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ 467 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 9 പേരാണ് കൊവിഡ് കാരണം മരണപ്പെട്ടിരിക്കുന്നത്. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടക്കം മുപ്പതോളം സ്ഥലങ്ങളാണ് പൂര്‍ണമായും അടച്ചിട്ടിരിക്കുന്നത്. കേരളം, ദില്ലി, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, ബീഹാര്‍ അടക്കമുളള സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണിലാണ്. ജമ്മു കശ്മീര്‍, ലഡാക്ക് പോലുളള കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചിടും. ഉത്തര്‍ പ്രദേശ്, ഒഡിഷ, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്.

Recommended Video

cmsvideo
    വൈറസ് ഉണ്ടാക്കിയത് അമേരിക്കയെന്ന് ഇറാന്‍ | Oneindia Malayalam

    അതിനിടെ ലോകത്ത് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 16,000 കടന്നു, 16098 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്ന ഇറ്റലിയില്‍ മരണസംഖ്യ 6078 ആയി. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത് 602 പേരാണ്. സൗദി അറേബ്യയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 562 ആയി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+