കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ കടത്തുന്നുവെന്ന് വ്യാജ പ്രചാരണം... അസമില്‍ രണ്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു!!

അസമില്‍ യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു

Google Oneindia Malayalam News

ഗുവാഹത്തി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ പ്രചാരണം രാജ്യത്തൊന്നാകെ വര്‍ധിച്ച് വരികയാണ്. നിരവധി കൊലപാതകങ്ങളും ഇതിന്റെ പേരില്‍ നടക്കുന്നുണ്ട്. ഇത്തരമൊരു സംഭവം വീണ്ടും നടന്നിരിക്കുകയാണ് അസമില്‍. വാട്‌സ്ആപ്പില്‍ വ്യാപകമായ പ്രചാരണങ്ങളെ തുടര്‍ന്ന് രണ്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നിരിക്കുകയാണ്. ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ എത്തിയെന്ന് വാട്‌സാപ്പിലൂടെ പ്രചാരണം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ ഇതുവരെ കേസെടുക്കാനോ അറസ്റ്റ് രേഖപ്പെടുത്താനോ പോലീസ് തയ്യാറായിട്ടില്ല. അസമിലെ ദോക്‌മോക്കയിലാണ് സംഭവം.

1

അഭിജീത്ത് നാഥ് നിലോത്പല്‍ ദാസ് എന്നിവര്‍ ദോക്‌മോക്കയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ക്ക് ദാരുണാന്ത്യമുണ്ടായത്. കഴിഞ്ഞ ദിസം പഞ്ചാരി കച്ചാരി ഗ്രാമത്തില്‍ വച്ച് ഇവരെ ഗ്രാമീണര്‍ കണ്ടിരുന്നു. സംശയാസ്പദമായ സാഹചര്യത്തിലാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ കാങ്തിലാംഗ്‌സോ എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചെങ്കുത്തായ വെള്ളച്ചാട്ടങ്ങള്‍ ഉള്ള സ്ഥലമാണ് ഇത്. എന്നാല്‍ രാത്രി ഇവരുടെ വാഹനത്തിന് നേരെ ഗ്രാമീണര്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ചില്ലുകള്‍ തല്ലിത്തകര്‍ത്ത് ഇവരെ പുറത്തെക്കെറിയുകയും ചെയ്തു.

തുടര്‍ന്ന് നാട്ടുക്കൂട്ടം ഇവരെ ചോദ്യം ചെയ്യുകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇവര്‍സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. താനൊരു അസമുകാരനാണെന്നും കൊല്ലരുതെന്നും നിലോത്പല്‍ ദാസ് പറയുന്നത് വീഡിയോയിലുണ്ട്. പിതാവിന്റെയും മാതാവിന്റെയും പേര് പറഞ്ഞിട്ടും ഇവര്‍ വെറുതെ വിട്ടില്ല. അതേസമയം കൊലപാതകത്തെ മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാല്‍ അപലപിച്ചു. കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യസഭാ സീറ്റില്‍ കളിച്ചത് മുകുള്‍ വാസ്‌നിക്ക്... രാഹുലിനെ ഒന്നുമറിയിച്ചില്ല, നേതാക്കളുടെ പരാതി!!രാജ്യസഭാ സീറ്റില്‍ കളിച്ചത് മുകുള്‍ വാസ്‌നിക്ക്... രാഹുലിനെ ഒന്നുമറിയിച്ചില്ല, നേതാക്കളുടെ പരാതി!!

ആരാണ് ഹെഡ്‌ഗേവാര്‍? പ്രണബ് പുകഴ്ത്തിയ വീരപുത്രനല്ല... മുസ്ലീങ്ങളെ ദേശവിരുദ്ധരാക്കിയ ചരിത്രം!!ആരാണ് ഹെഡ്‌ഗേവാര്‍? പ്രണബ് പുകഴ്ത്തിയ വീരപുത്രനല്ല... മുസ്ലീങ്ങളെ ദേശവിരുദ്ധരാക്കിയ ചരിത്രം!!

English summary
2 Men Mistaken For Child Kidnappers, Beaten To Death In Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X