കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബുദ്ധിമാന്ദ്യമുള്ള 2 കുട്ടികള്‍ മരിച്ചു, 31 കുട്ടികള്‍ ആശുപത്രിയില്‍

  • By ഭദ്ര
Google Oneindia Malayalam News

കപുര്‍തല: ബുദ്ധിമന്ദ്യമുള്ള കുട്ടികള്‍ക്ക് ആശ്രമത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് 2 കുട്ടികള്‍ മരിച്ചു. 31 കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്നത് ആയിരകണക്കിന് ഇന്ത്യക്കാര്‍,ദുരിതകഥ കേട്ടാല്‍ കണ്ണുനിറയുംഗള്‍ഫ് രാജ്യങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്നത് ആയിരകണക്കിന് ഇന്ത്യക്കാര്‍,ദുരിതകഥ കേട്ടാല്‍ കണ്ണുനിറയും

പഞ്ചാഹിലെ കപുര്‍തലയില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായി ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സുഖ്ജിത്ത് ആശ്രമിത്തിലാണ് സംഭവം നടന്നത്. 10ഉം 12 ഉം വയസ്സുള്ള കുട്ടികളാണ് മരിച്ചത്.

-suicide

തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഛര്‍ദി നിര്‍ത്താതെ ആപ്പോഴാണ് ആശ്രമത്തിലുള്ളവര്‍ കുട്ടികളെ ശ്രദ്ധിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് മുന്‍പ് തന്നെ ഒരു കുട്ടി മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് ആശ്രമത്തിലെ ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഡെപ്യൂട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശ്രമത്തില്‍ ഭക്ഷണം പാകം ചെയ്തവരെ ചോദ്യം ചെയ്തു വരികയാണ്.

English summary
Two children died of suspected food poisoning at an 'ashram' for mentally challenged children here while 31 others were taken to hospital after they were taken ill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X