• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കമൽനാഥ് സർക്കാരിന് വീണ്ടും തിരിച്ചടി, എസ്പി, ബിഎസ്പി എംഎൽഎമാരും ബിജെപി പക്ഷത്തേക്കെന്ന്!

ഭോപ്പാല്‍: അട്ടിമറിയുടെ വക്കില്‍ നില്‍ക്കുന്ന മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വീണ്ടും തിരിച്ചടി. കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ചെറുകക്ഷി എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. സമാജ്വാദി പാര്‍ട്ടിയുടേയും ബിഎസ്പിയുടേയും ഓരോ എംഎല്‍എമാര്‍ വീതം ബിജെപി പക്ഷത്തേക്ക് മാറിയേക്കുമെന്നാണ് സൂചനകള്‍. രണ്ട് എംഎല്‍എമാര്‍ ഗുവാഹട്ടിയില്‍ എത്തിയിട്ടുണ്ടെന്നും ചില ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗുജറാത്ത് മുൾമുനയിൽ, കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റുന്നു! വീണ്ടും രാഷ്ട്രീയ നാടകം

2018ല്‍ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എസ്പിയും ബിഎസിപിയും നാല് സ്വതന്ത്ര എംഎല്‍എമാരും പിന്തുണ നല്‍കിയിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടപ്പോള്‍ കൂടപ്പോയ 22 എംഎല്‍എമാര്‍ക്കൊപ്പം ഇവര്‍ കൂടി ചേര്‍ന്നാല്‍ കമല്‍നാഥ് സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും.

അതിനിടെ ബെംഗളുരുവില്‍ തുടരുന്ന കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ തിരികെ എത്തിക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസും ശ്രമങ്ങള്‍ തുടരുകയാണ്. കര്‍ണാടക അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഡികെ ശിവകുമാറിനെയാണ് ഹൈക്കമാന്‍ഡ് എംഎല്‍എമാരെ തിരികെ എത്തിക്കാനുളള ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിരന്തരം ശ്രമം നടത്തിയിട്ടും ഒരു എംഎല്‍എയുമായും ബന്ധപ്പെടാന്‍ കോണ്‍ഗ്രസിനായിട്ടില്ല.

ഹരിയാനയിൽ കളിച്ച് ഹൂഡ, തടുക്കാൻ കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം, രാജ്യസഭയിലേക്ക് ജൂനിയർ ഹൂഡ!

ഈ സാഹചര്യത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിലെ രണ്ട് ഇന്റലിജന്‍സ് ഓഫീസര്‍മാരെ കമല്‍നാഥ് ബെംഗളൂരുവിലേക്ക് അയച്ചിരിക്കുന്നതായി റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമത എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെ സുരക്ഷ മറി കടന്ന് കോണ്‍ഗ്രസ് നേതാക്കളെ അവര്‍ക്കടുത്തേക്ക് എത്തിക്കുക എന്ന ചുമതലയാണ് ഓഫീസര്‍മാര്‍ക്കുളളത് എന്നും വാര്‍ത്തയില്‍ പറയുന്നു. തിങ്കളാഴ്ച മധ്യപ്രദേശ് നിയമസഭാ സമ്മേളനം ചേരുകയാണ്. അന്ന് കമല്‍നാഥ് സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുളള നീക്കത്തിലാണ് ബിജെപിയുളളത്. ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

കണ്ണിൽ ചോരയില്ലാത്തവർക്ക് എന്ത് കൊറോണ എന്ത് മാന്ദ്യം?' കേന്ദ്രത്തിന് രൂക്ഷ വിമർശനം!

അലോപ്പതി മരുന്ന് വേണ്ട, കൊറോണയെ തുരുത്താൻ ഗോമൂത്രം കുടിച്ച് ഹിന്ദു മഹാസഭ നേതാക്കൾ!

കൊറോണക്കാലത്തെ കുഞ്ഞിന്റെ ചിരി, അങ്കനവാടി ടീച്ചർ ഭക്ഷണവുമായി വീട്ടിലേക്ക്, ചിത്രം വൈറൽ!

സംവിധായകൻ വിനയന് ഇനി വിലക്കില്ല, അമ്മയുടേയും ഫെഫ്കയുടേയും അപ്പീൽ തളളി, പിഴ അടക്കണം!

English summary
2 MLAs from SP and BSP are likely to defect to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X