കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് 2 മാസം പ്രായമായ കുഞ്ഞ് മരിച്ചു

  • By ഭദ്ര
Google Oneindia Malayalam News

ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും വാക്‌സിന്‍ നല്‍കിയ കുഞ്ഞ് 24 മണിക്കൂറിനുള്ളില്‍ രക്തം ഛര്‍ദിച്ച് മരിച്ചു. രണ്ട് മാസം പ്രായമായ ഹേമ പ്രിയ എന്ന കുഞ്ഞാണ് മരിച്ചത്.

ബുധനാഴ്ച മെഡ്ചാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ കുഞ്ഞിന് വായില്‍ നല്‍കുന്ന വാക്‌സിനായ പെന്റാവണ്ണും ഐപിവണ്‍1 എന്നിവ നല്‍കിയിരുന്നു. വൈകുംനേരമാകുമ്പോഴേക്കും കുട്ടിയ്ക്ക് വിറയല്‍ അനുഭവപ്പെട്ടു തുടങ്ങി. മുലയൂട്ടിയതിന് ശേഷം കുഞ്ഞ് ഉറങ്ങുകയും ചെയ്തു.

 polio-04

രാത്രി 11 മണിയായിട്ടും കുഞ്ഞിന് അനക്കം ഇല്ലാതായപ്പോഴാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. പുലര്‍ച്ച 3 മണിയ്ക്ക് കുട്ടിയുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരുകയും മരിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടു മാസമായി കുഞ്ഞ് ആരോഗ്യവതിയായിരുന്നു എന്നും യാതൊരുവിധ രോഗങ്ങളും ഉണ്ടായിട്ടില്ലെന്നും പറയുന്നു. കുഞ്ഞിന് നല്‍കിയ വാക്‌സിന്‍ കാലാവധി കഴിഞ്ഞതാണോ എന്ന സംശയമാണ് ഉടലെടുക്കുന്നത്. കേസില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

English summary
A two-month-old infant, Hema Priya, died a day after she was administered vaccine at the government hospital, Medchal, on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X