ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ല; ഭര്‍ത്താവ് കുഞ്ഞിനെ വിറ്റു
മല്‍കന്‍ഗിരി: ഭാര്യയ്ക്കു മരുന്നു വാങ്ങാന്‍ ഭര്‍ത്താവ് രണ്ടു മാസം പ്രായമായ മകനെ 700 രൂപയ്ക്കു വിറ്റു. ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയിലെ ചിട്ടപള്ളി ഗ്രാമത്തിലാണു സംഭവം. സുകുരാ മുദുലി ഭാര്യ ധുംസി മുദുലി എന്നിവരാണു മരുന്നു വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞിനെ വിറ്റത്. 700 രൂപയ്ക്കാണു കുഞ്ഞിനെ മറ്റൊരു സ്ത്രീയ്ക്കു കൈമാറിയത്. ഇക്കഴിഞ്ഞ ഫിബ്രവരിയിലായിരുന്നു സംഭവം. എന്നാല്‍, ശനിയാഴ്ചയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
മാല്‍കങ്കിരി ജില്ലാ കളക്ടര്‍ ഡി. പ്രശാന്ത് കുമാര്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍, ദാരിദ്ര്യം കാരണമാണ് കുഞ്ഞിനെ വിറ്റതെന്ന് വെളിവായി.

താന്‍ ഭാര്യയ്ക്ക് മരുന്നും 50 കിലോ അരിയും വാങ്ങാനാണ് കുട്ടിയെ വിറ്റതെന്ന് സുകുര സി.ഡബ്ല്യു.സി.ക്ക് മൊഴിനല്‍കി.സുകുരയ്ക്കും കുടുംബത്തിനും ഇന്ദിര ആവാസ് യോജന പ്രകാരം വീട് നല്‍കാനും ബി.പി.എല്ലിലും മറ്റ് പദ്ധതികളും ഉള്‍പ്പെടുത്താനും നടപടിയെടുത്തതായി കളക്ടര്‍ അറിയിച്ചു.
കുഞ്ഞിനെ നോക്കാന്‍ സുകുരയ്ക്കും ഭാര്യക്കും ശേഷിയില്ലാത്തതിനാല്‍ 'ആശ' വര്‍ക്കറുടെ വീട്ടില്‍തന്നെ ഇപ്പോള്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications