കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിലെ 2 ഇന്ത്യക്കാർക്ക് കൂടി കൊറോണ, 454 യാത്രക്കാർക്കും വൈറസ്

Google Oneindia Malayalam News

Recommended Video

cmsvideo
Indians in japan cruise confirmed with corona virus | Oneindia Malayalam

ദില്ലി: യാത്രക്കാർക്ക് കൊറോണ വൈറസ് ബാധ സഥിരീകരിച്ചതിനെ തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂമിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിൽ രണ്ട് ഇന്ത്യക്കാർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിൽ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി. ടോക്കിയോയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

 അസമിൽ ആകെ ഇന്നർലൈൻ പെർമിറ്റ് ഏർപ്പെടുത്താൻ കേന്ദ്രസമിതിയുടെ ശുപാർശ, പ്രക്ഷോഭം തണുപ്പിക്കാൻ നീക്കം അസമിൽ ആകെ ഇന്നർലൈൻ പെർമിറ്റ് ഏർപ്പെടുത്താൻ കേന്ദ്രസമിതിയുടെ ശുപാർശ, പ്രക്ഷോഭം തണുപ്പിക്കാൻ നീക്കം

നേരത്തെ കൊറോണ സ്ഥിരീകരിച്ച ആറ് പേരെയും ജപ്പാനിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം തിങ്കളാഴ്ച മാത്രം കപ്പലിൽ 99 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കപ്പലിൽ ആരെ കൊറോണ ബാധിച്ചവരുടെ എണ്ണം 454 ആയി ഉയർന്നു.

corona

3711 യാത്രക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 138 പേരാണ് ഇന്ത്യക്കാർ. ഡയമണ്ട് പ്രിന്‍സസ് എന്ന് ആഡംബര കപ്പല്‍ ഫെബ്രുവരി മൂന്നാം തീയതി മുതല്‍ ക്വാറന്റൈന്‍ ചെയ്ത ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. കപ്പലില്‍ യാത്ര ചെയ്തിരുന്ന ഹോങ്കോങ് സ്വദേശിയായ 80കാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് കപ്പലിലെ മറ്റ് യാത്രക്കാരെയും പരിശോധന നടത്തിയത്.

കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എംബസി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം അമേരിക്കയുടെ 340 പൗരന്മാരെ തിരികെയെത്തിച്ചിരുന്നു. ഇതിൽ 14 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1770 ആയി.

English summary
2 more Indians in cruise ship test positive for corona virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X