കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് പെരുമാറുന്നത് ഗുണ്ടകളെപ്പോലെ: വിമതരെ കാണാനെത്തിയ മധ്യപ്രദേശ് മന്ത്രിമാരെ കയ്യേറ്റം ചെയ്തു?

Google Oneindia Malayalam News

ബെംഗളൂരു: മധ്യപ്രദേശില്‍ നിന്നുള്ള വിമത എംഎല്‍എമാരെ കാണാനെത്തിയ രണ്ട് മന്ത്രിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന എലംഎല്‍എമാരെ കാണാനെത്തിയ മധ്യപ്രദേശില്‍ നിന്നുള്ള മന്ത്രിമാരെയാണ് വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ജിത്തു പഠ് വാരി, നാരായണ്‍ ചൗധരി എന്നിവരെയാണ് പോലീസ് എംബസി ബോളിവാര്‍ഡിന് പുറത്തുവെച്ച് കരുതല്‍ തടങ്കലിലാക്കിയത്. പിന്നീട് ഇവരെ പോലീസ് മോചിപ്പിച്ചതോടെ കര്‍ണാടക കോണ്‍ഗ്രസ് തലവന്‍ ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കമൽനാഥിന്റെ അടി ബിജെപിയുടെ മർമ്മത്ത്, കുതിരക്കച്ചവടം നടത്തിയ ബിജെപി എംഎല്‍എമാരെ തിരഞ്ഞ് പിടിച്ച് പണികമൽനാഥിന്റെ അടി ബിജെപിയുടെ മർമ്മത്ത്, കുതിരക്കച്ചവടം നടത്തിയ ബിജെപി എംഎല്‍എമാരെ തിരഞ്ഞ് പിടിച്ച് പണി

കര്‍ണാടകത്തില്‍ കഴിഞ്ഞ വര്‍ഷം സമാന പ്രതിസന്ധി രൂപപ്പെട്ടപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിച്ചത് ഡികെ ശിവകുമാറായിരുന്നു. ബിജെപി അധികാരത്തില്‍ തിരിച്ചെത്താന്‍ തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് ഡികെ ഇടപെട്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടെനിര്‍ത്തുന്നത്.

വിമതരെ കാണാന്‍ അനുവദിച്ചില്ല

വിമതരെ കാണാന്‍ അനുവദിച്ചില്ല

വിമത എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിലെത്തി അവരെ കാണാന്‍ ശ്രമിച്ച രണ്ട് മന്ത്രിമാരെ പോലീസ് തടയുകയായിരുന്നുവെന്നാണ് കര്‍ണാടക പിസിസി ആരോപിക്കുന്നത്. കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ആരോപണത്തിന് ബലം നല്‍കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ഇരുവരെയും കയ്യേറ്റം ചെയ്ത ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മറ്റൊരു മധ്യപ്രദേശ് മന്ത്രി ലങ്കന്‍ സിങ്ങും പഠ് വാരിക്കൊപ്പം ഉണ്ടായിരുന്നു.

പെരുമാറുന്നത് ഗുണ്ടകളെപ്പോലെ?

പെരുമാറുന്നത് ഗുണ്ടകളെപ്പോലെ?

ബെംഗളൂരു പോലീസ് ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സംഗ് ആരോപിക്കുന്നത്. ആരെയും റിസോര്‍ട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും സിംഗ് അവകാശപ്പെടുന്നു. ഞങ്ങളുടെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്നും അവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും അദ്ദേഹം പറയുന്നു.

പോലീസുമായി വാക്കേറ്റം

പോലീസുമായി വാക്കേറ്റം


റിസോര്‍ട്ടിനുള്ളില്‍ വെച്ച് പോലീസും പഠ് വാരിയും തമ്മിലുള്ള വാഗ്വാദങ്ങളുടെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ഇതിന് ശേഷമാണ് പഠ് വാരിയെ പോലീസ് വാനില്‍ കയറ്റിക്കൊണ്ടുപോകുന്നത്. ഇത് ഗുരുതര പ്രശ്നമാണെന്ന് ചൂണ്ടിക്കാണിച്ച രാജ്യസഭ എംപി വിവേക് തന്‍ഖ ജനാധിപത്യത്തിന് മേലുള്ള ആക്രമമാണ് ഇതെന്നും കുറ്റപ്പെടുത്തി. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് 22 കോണ്‍ഗ്രസ് എംഎല്‍എമാരും നിയമസഭാ സ്പീക്കര്‍ എന്‍പി പ്രജാപതിക്ക് രാജിക്കത്ത് നല്‍കിയത്. കോണ്‍ഗ്രസ് വിടാനുള്ള പുനപരിശോധിക്കാന്‍ സ്പീക്കര്‍ ഇവരോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

എംഎല്‍എമാരുടെ രാജി

എംഎല്‍എമാരുടെ രാജി

സിന്ധ്യ പക്ഷത്തുള്ള ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 22 എംഎല്‍എമാരാണ് മധ്യപ്രദേശിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെ ബെംഗളൂരുവിലേക്ക് കടന്നത്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് സിന്ധ്യയോട് അനുഭാവമുള്ള 22 എംഎല്‍എമാര്‍ രാജി സമര്‍പ്പിക്കുന്നത്. എന്നാല്‍ രാജി ഇതുവരെയും മധ്യപ്രദേശ് സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. വിമത എംഎല്‍എമാരുമായി ചര്‍ച്ച നടത്തി അവരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നീക്കങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. അതേ സമയം രാജിവെച്ച എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകില്ലെന്നും രാജി സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന് വേണ്ടി മാത്രമായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

 അങ്കത്തട്ട് കര്‍ണാടകയോ?

അങ്കത്തട്ട് കര്‍ണാടകയോ?

കര്‍ണാടകത്തില്‍ അധികാരം തിരിച്ചുപിടിക്കുന്നതിനായി ബിജെപി നടപ്പിലാക്കിയ തന്ത്രം തന്നെയാണ് മധ്യപ്രദേശിലും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പയറ്റുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്ന് മിനിറ്റുകള്‍ക്കകം തന്നെ ബിജെപി സിന്ധ്യയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു . കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷനായ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസ് സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

 തട്ടിക്കൊണ്ടുപോയെന്ന് വാദം

തട്ടിക്കൊണ്ടുപോയെന്ന് വാദം


തന്റെ മകനെ തട്ടിക്കൊണ്ടുപോയതെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയുടെ പിതാവ് അവകാശപ്പെടുന്നത്. മധ്യപ്രദേശിലെ ഹഠ് പിപാലിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മനോജ് ചൗധരി. സംഭവത്തില്‍ പാര്‍ട്ടി പോലീസിനെ സമീപിക്കുമെന്ന് പാര്‍ട്ടി വക്താവ് സയീദ് ജാഫര്‍ പ്രതികരിച്ചു. സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം തുടര്‍ന്നുവരികയാണ്. സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാരും രാജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് ആശ്വാസം സ്പീക്കര്‍ എംഎല്‍എമാരുടെ രാജി സ്വീകരിക്കാത്തതാണ്. 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം ഇതോടെ 93ലേക്ക് ചുരുങ്ങിയിട്ടുണ്ട്. ബിജെപിക്ക് 106 എംഎല്‍എമാരാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. നാല് സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ട്.

English summary
2 MP Ministers in Bengaluru to Meet Rebel MLAs Detained, congress against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X