കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചലില്‍ രണ്ട് എന്‍പിപി എംഎല്‍എമാരും മുന്‍ ബിജെപി മന്ത്രിമാരും കോണ്‍ഗ്രസില്‍! വന്‍ തിരിച്ചടി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
അരുണാചലില്‍ ബിജെപി മന്ത്രിമാരും കോണ്‍ഗ്രസില്‍ | Oneindia Malayalam

പൗരത്വ ബില്ലോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. ബില്ലില്‍ തട്ടി സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് സഖ്യം അവസാനിപ്പിച്ചു കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും സഖ്യകക്ഷികള്‍ ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ അരുണാചല്‍ പ്രദേശില്‍ പാര്‍ട്ടിയുടെ നെഞ്ചിടിപ്പേറ്റി നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്.

മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ ബിജെപി വിടുന്നവര്‍ കോണ്‍ഗ്രസിലേക്കാണ് ചേക്കേറുന്നതെന്നും പാര്‍ട്ടിക്ക് തലവേദനയാകുന്നു. മുന്‍ മുഖ്യമന്ത്രികൂടിയായ ബിജെപി നേതാവ് ഗെഗോങ്ങ് അപാങ്ങ് രാജിവെച്ച പിന്നാലെ മറ്റ് രണ്ട് മുന്‍ മന്ത്രിമാര്‍ കൂടി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തി. ഇവരെ കൂടാതെ നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളായ രണ്ട് എംഎല്‍എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

 കൊഴിഞ്ഞ് പോക്ക് തുടരുന്നു

കൊഴിഞ്ഞ് പോക്ക് തുടരുന്നു

അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടി നേതാക്കളേയും ബിജെപി സഖ്യകക്ഷികളേയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പലയിടങ്ങളിലും ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ച് നേതാക്കളുടേയും സഖ്യകക്ഷികളുടേയും കൊഴിഞ്ഞ് പോക്ക് തുടരുകയാണ്.

 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍

ഇതിന് പിന്നാലെയാണ് ബിജെപിക്ക് സ്വാധീനമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാന രീതിയിലുള്ള പ്രതിസന്ധികള്‍ ബിജെപിയെ വേട്ടയാടുന്നത്. മിസോറാം ഒഴികെയുള്ള ആറ് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തില്‍ ഇരിക്കുന്നത്.

 സഖ്യകക്ഷികള്‍ രംഗത്ത്

സഖ്യകക്ഷികള്‍ രംഗത്ത്

എന്നാല്‍ ദേശീയ പൗരത്വ ബില്ലില്‍ തട്ടി വന്‍ പ്രതിഷേധമാണ് ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് എതിരെ ഉയരുന്നത്.
അസമില്‍ സഖ്യകക്ഷിയായ എജിപി സഖ്യം അവസാനിപ്പിച്ച പിന്നാലെ മേഘാലയയിലും മിസോറാമിലും സഖ്യകക്ഷികള്‍ ബിജെപിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

 ബിജെപിക്കെതിരെ കലാപക്കൊടി

ബിജെപിക്കെതിരെ കലാപക്കൊടി

എജിപി മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി രൂപം നല്‍കിയ വടക്ക് കിഴക്കന്‍ ജനാധിപത്യ സഖ്യത്തിലെ 11 കക്ഷികളും ഈ വിഷയത്തില്‍ ബിജെപി നിലപാടിന് എതിരാണ്.എന്‍പിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റോഡ് സാംഗമയും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.

 ത്രിപുരയിലും നാഗാലാന്‍റിലും

ത്രിപുരയിലും നാഗാലാന്‍റിലും

മറ്റൊരു ബിജെപി ഘടകക്ഷിയായ ഇന്‍റീജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയും ബിജെപിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. നാഗാലാന്‍റിലും സമാന പ്രതിഷേധങ്ങളാണ് ഉയരുന്നത്. അതിനിടെയാണ് പ്രമുഖരായ ബിജെപി നേതാക്കളും എംഎല്‍എമാരും പാര്‍ട്ടിക്ക് പാലം വലിച്ച് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്.

 നാല് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

നാല് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

നാല് നേതാക്കളാണ് ഇപ്പോള്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ ബിജെപി മന്ത്രിമാരും മറ്റ് രണ്ട് പേര്‍ നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എമാരുമാണ്.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ എന്‍പിപി എംഎല്‍എമാരായ തപാങ്ങ് തലോഹ്, രാജേഷ് താച്ചോ, മുന്‍ ബിജെപി മന്ത്രിമാരായ കോമോലി മൊസാങ്ങ് , ലിച്ചി ലെഗി എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

 മുന്‍ ബിജെപി മുഖ്യന് പിന്നാലെ

മുന്‍ ബിജെപി മുഖ്യന് പിന്നാലെ

അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് നാല് പേരും പ്രതികരിച്ചു. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ഗെഗോങ്ങ് അപാങ്ങ് രാജിവെച്ച പിന്നാലെയാണ് ബിജെപിയിലെ മുന്‍ മന്ത്രിമാരും രാജിവെച്ചിരിക്കുന്നത്.

 ബിജെപിയില്‍ വിശ്വാസം നഷ്ടപ്പെട്ടു

ബിജെപിയില്‍ വിശ്വാസം നഷ്ടപ്പെട്ടു

22 വര്‍ഷക്കാലും അരുണാചല്‍ മുഖ്യമന്ത്രിയായിരുന്നു ഗെഗാങ്ങ്. ബിജെപിയുടെ നേതത്വത്തിലുള്ള വിശ്വാസം നഷ്ടമായെന്ന് വ്യക്തമാക്കിയായിരുന്നു ഗെഗാങ്ങ് രാജിവെച്ചത്. അരുണാചലില്‍ വൃത്തകെട്ട രാഷ്ട്രീയത്തിലൂടെയാണ് ബിജെപി അധികാരത്തിലേറിയതെന്നും ഗെഗാങ്ങ് കുറ്റപ്പെടുത്തി.

 കോണ്‍ഗ്രസ് എംഎല്‍എമാര്‍

കോണ്‍ഗ്രസ് എംഎല്‍എമാര്‍

ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. അതേസമയം എന്‍പിപി നേതാക്കളുടെ രാജിയോടെ അരുണാചല്‍ പ്രദേശ് മന്ത്രിസഭയില്‍ എന്‍പിപി അംഗങ്ങളും എണ്ണം അഞ്ചായി കുറഞ്ഞു.

 കോണ്‍ഗ്രസിന് ആശ്വാസം

കോണ്‍ഗ്രസിന് ആശ്വാസം

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി ലീഡര്‍ തകം പരിയോ വ്യക്തമാക്കി. 2014 ല്‍ 60അംഗ നിയമസഭയില്‍ 42 സീറ്റുകളുമായാണ് കോണ്‍ഗ്രസ് നേടിയത്.

 ബിജെപിക്ക് നെഞ്ചിടിപ്പ്

ബിജെപിക്ക് നെഞ്ചിടിപ്പ്

എന്നാല്‍ 11 സീറ്റുകള്‍ മാത്രം നേടിയ ബിജെപി രാഷ്ട്രീയ നാടകത്തിലടൂടെ മുഖ്യമന്ത്രി പേമു ഖണ്ഡു അടക്കമുള്ളവരെ കോണ്‍ഗ്രസില്‍ നിന്നും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ എത്തിച്ച് സംസ്ഥാനത്ത് അധികാരത്തില്‍ ഏറുകയായിരുന്നു.

English summary
2 National People's Party Lawmakers Join Congress In Arunachal Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X