കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ തിരഞ്ഞെടുപ്പ്; വമ്പന്‍ പ്രഖ്യാപനവുമായി മമത ബാനര്‍ജി

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. നാല് പേരെയാണ് മമത മല്‍സരിപ്പിക്കുന്നത്. ഇതില്‍ രണ്ടു പേര്‍ വനിതകളാണ് എന്നതാണ് പ്രത്യേകത. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മമതയുടെ വമ്പന്‍ പ്രഖ്യാപനം എന്നാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

Mama

അര്‍പിത ഘോഷ്, മൗസം നൂര്‍, ദിനേഷ് ത്രിവേദി, സുബ്രത ബക്ഷി എന്നിവരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മല്‍സരിപ്പിക്കുക. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് രണ്ട് വനിതകളെ മല്‍സരിപ്പിക്കുന്നതെന്ന് മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. ഈ മാസം 26നാണ് ബംഗാളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ്.

ബിഎസ്പി കോണ്‍ഗ്രസില്‍ ലയിച്ചു; കോണ്‍ഗ്രസ് അംഗബലം 107 ആയി ഉയര്‍ന്നു, പരാതിയുമായി ബിജെപിബിഎസ്പി കോണ്‍ഗ്രസില്‍ ലയിച്ചു; കോണ്‍ഗ്രസ് അംഗബലം 107 ആയി ഉയര്‍ന്നു, പരാതിയുമായി ബിജെപി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര മാര്‍ഡ സീറ്റില്‍ മല്‍സരിച്ച മൗസം നൂര്‍ പരാജയപ്പെട്ടിരുന്നു. ബാലുര്‍ഘട്ടില്‍ മല്‍സരിച്ച അര്‍പിത ഘോഷും പരാജയപ്പെട്ടു. ബാരക്പൂരിലാണ് ദിനേഷ് ത്രിവേദി മല്‍സരിച്ചിരുന്നത്. മൂന്ന് പേരെയും രാജ്യസഭ വഴി പാര്‍ലമെന്റിലെത്തിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രവാസികള്‍ക്ക് വെപ്രാളം; അവസരം മുതലെടുക്കാന്‍ നെട്ടോട്ടം, നാട്ടിലേക്ക് പണം അയക്കുന്നത് വര്‍ധിച്ചുപ്രവാസികള്‍ക്ക് വെപ്രാളം; അവസരം മുതലെടുക്കാന്‍ നെട്ടോട്ടം, നാട്ടിലേക്ക് പണം അയക്കുന്നത് വര്‍ധിച്ചു

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കൊല്‍ക്കത്ത മണ്ഡലത്തില്‍ വിജയിച്ച വ്യക്തിയാണ് ബക്ഷി. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ പക്ഷേ, അദ്ദേഹം മല്‍സരിച്ചില്ല. തുടര്‍ന്നാണ് ഇപ്പോള്‍ രാജ്യസഭയിലേക്ക് ബക്ഷിയെ വീണ്ടും പരിഗണിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വനിതകളെ മല്‍സരിപ്പിക്കാന്‍ മമത തീരുമാനിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു.

ഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചുഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചു

പശ്ചിമ ബംഗാളില്‍ നിന്ന് അഞ്ച് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. ഈ മാസം 26നാണ് തിരഞ്ഞെടുപ്പ്. ഒരു സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസും-സിപിഎമ്മും സംയുക്തമായി മല്‍സരിപ്പിക്കുമെന്നാണ് വിവരം. നേരത്തെ തൃണമൂല്‍ പിന്തുണയോടെ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തിയിരുന്നു. പ്രദീപ് ഭട്ടാചാര്യ, അഭിഷേക് മനു സിങ്‌വി എന്നിവരെല്ലാം ബംഗാളില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്.

ഉത്തര്‍ പ്രദേശില്‍ വേറിട്ട ചുവടുമായി എഎപി; 1200 പേരെ നിയോഗിച്ചു, ബൃഹദ് പദ്ധതിയുമായി കെജ്രിവാള്‍ഉത്തര്‍ പ്രദേശില്‍ വേറിട്ട ചുവടുമായി എഎപി; 1200 പേരെ നിയോഗിച്ചു, ബൃഹദ് പദ്ധതിയുമായി കെജ്രിവാള്‍

English summary
2 of 4 TMC Nominees for Upcoming Rajya Sabha Polls Are Women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X