കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ റാലിക്ക് ഇനി 5 നാള്‍..... കോണ്‍ഗ്രസിന് കൈ കൊടുക്കാനില്ലെന്ന് മമതയും ചന്ദ്രബാബു നായിഡുവും

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് വീണ്ടും ഒറ്റപ്പെടുന്നു | Oneindia Malayalam

ദില്ലി: ബിജെപിക്കെതിരെ പ്രതിപക്ഷ നിരയെ ഒന്നടങ്കം അണിനിരത്തി പോരാടാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ദുര്‍ബലമാവുന്നു. ത്രികോണ പോരാട്ടത്തിലേക്കാണ് മത്സരങ്ങള്‍ പോകുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം ശക്തിപ്പെടുത്തുമ്പോള്‍ മറുവശത്തുള്ള ചെറുപാര്‍ട്ടികള്‍ എല്ലാം ഒന്നായി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ റാലിയെ ഇവര്‍ അവഗണിച്ചിരിക്കുകയാണ്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെടുന്നുവെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. നരേന്ദ്ര മോദിക്കെതിരെ പോരാടാന്‍ യോഗ്യതയുള്ള നേതാവായി രാഹുലിനെ പ്രതിപക്ഷം കാണുന്നില്ല. അതോടൊപ്പം ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. ഇതോടെ രാഹുലിന്റെ ഷോ എന്ന രീതിയിലേക്ക് പ്രതിപക്ഷ റാലി ഒതുങ്ങുമെന്നാണ് സൂചന.

പ്രതിപക്ഷ റാലിക്ക് 5 നാള്‍

പ്രതിപക്ഷ റാലിക്ക് 5 നാള്‍

കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ കാണുന്നതാണ് പ്രതിപക്ഷ റാലി. കോണ്‍ഗ്രസാണ് ഇത് സംഘടിപ്പിക്കുന്നത്. ബിജെപിയെ പ്രതിരോധിക്കാന്‍ ഏറ്റവും പുതിയ പദ്ധതികളാണ് ഒരുങ്ങിയിരുന്നത്. ഫെബ്രുവരി 27നാണ് റാലി. ഫെബ്രുവരി 13ന് ചേര്‍ന്ന യോഗത്തിലും ഈ തീരുമാനങ്ങളെ മുന്‍നിര്‍്ത്തിയുള്ള പ്രഖ്യാപനമാണ് പ്രതിപക്ഷത്തില്‍ നിന്നുണ്ടായത്. ഓരോ സംസ്ഥാനത്തും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മത്സരിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

കോണ്‍ഗ്രസുമായി വേദി പങ്കിടുന്നതില്‍ ഭൂരിഭാഗം പാര്‍ട്ടികള്‍ക്കും എതിര്‍പ്പുണ്ട്. സീറ്റുകളുടെ കാര്യത്തില്‍ അടക്കം കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നാണ് പരാതി. മായാവതി മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ തനിക്ക് നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടി അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ മുഖമായി കാണിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെയും അവര്‍ എതിര്‍ക്കുന്നുണ്ട്.

തൃണമൂലും ടിഡിപിയുമില്ല

തൃണമൂലും ടിഡിപിയുമില്ല

കോണ്‍ഗ്രസുമായി ചേരാനില്ലെന്ന് തെലുങ്ക് ദേശം പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും വ്യക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ റാലിയില്‍ ഇവര്‍ പങ്കെടുക്കില്ല. മമതാ ബാനര്‍ജി ചിട്ടിതടിപ്പ് കേസില്‍ അടക്കം കോണ്‍ഗ്രസിന്റെ വിമര്‍ശനത്തില്‍ അസ്വസ്ഥയാണ്. ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യം വേര്‍പ്പെട്ടതോടെ ഇടഞ്ഞ് നില്‍ക്കുകയാണ്. അതേസമയം ഇവര്‍ പിന്‍വാങ്ങിയത് രാഹുലിന്റെ നേതൃത്വത്തിനുള്ള തിരിച്ചടിയാണ്. ഇവരുമായി ദേശീയ തലത്തില്‍ ധാരണയുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

പൗരത്വ ബില്‍

പൗരത്വ ബില്‍

അസമിലാണ് പ്രതിപക്ഷ റാലി സംഘടിപ്പിക്കുന്നത്. ബിജെപിയുടെ പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കാനായിരുന്നു യോഗത്തില്‍ തീരുമാനിച്ചത്. ഭാവി പരിപാടികളെ കുറിച്ച് ഇതില്‍ തീരുമാനിക്കാനായിരുന്നു രാഹുലിന്റെ ലക്ഷ്യം. എന്നാല്‍ പൗരത്വ ബില്‍ പോലൊരു വിഷയം കത്തിനില്‍ക്കുന്ന സമയത്ത് റാലിയില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്‍മാറാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം പ്രതിപക്ഷ കക്ഷികള്‍ പങ്കെടുത്തില്ലെങ്കിലും റാലി ശക്തമായി നടക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം.

രാഹുലിന്റെ നേതൃത്വം

രാഹുലിന്റെ നേതൃത്വം

രാഹുലിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷത്തിന് താല്‍പര്യമില്ലാത്തത്. അതേസമയം മമതയെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്താനാണ് രാഹുല്‍ ശ്രമിക്കുന്നത്. മായാവതിയുമായി തിരഞ്ഞെടുപ്പിന് ശേഷം മാത്രം സഖ്യം മതിയെന്നാണ് രാഹുലിന്റെ നിലപാട്. മായാവതിയുടെ വോട്ടുബാങ്കില്‍ കോണ്‍ഗ്രസ് വിള്ളല്‍ വീഴ്ത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. ആന്ധ്രയില്‍ നായിഡുവിന് ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

മമത ഇടയുന്നു

മമത ഇടയുന്നു

ജനുവരിയില്‍ മമതയുടെ യുനൈറ്റഡ് ഇന്ത്യ റാലിയില്‍ രാഹുല്‍ പങ്കെടുത്തിരുന്നില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഭിഷേക് മനു സിംഗ്‌വി എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഇതില്‍ മമത ഇപ്പോഴും കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. അതേസമയം മമതയും ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ റാലി നടക്കുന്ന സമയത്ത് ദില്ലിയിലെത്തുന്നുണ്ട്. റാലിക്കെത്തുമെന്ന് ആദ്യ വ്യക്തമാക്കിയ ശേഷമാണ് ഇവര്‍ പിന്‍മാറുന്നത്. ഇത് കോണ്‍ഗ്രസിനെ നിരാശപ്പെടുത്തുന്നുണ്ട്.

ഒറ്റയ്ക്കുള്ള പോരാട്ടം

ഒറ്റയ്ക്കുള്ള പോരാട്ടം

പ്രതിപക്ഷത്തിലെ വമ്പന്‍ പാര്‍ട്ടികളെ മാറ്റിനിര്‍ത്തി സമാന്തരമായ പ്രതിപക്ഷ നിര ഉണ്ടാക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. നോര്‍ത്ത് ഈസ്റ്റില്‍ ചെറുകിട പാര്‍ട്ടികളെ കൂട്ടുപിടിച്ചും, ബീഹാറില്‍ ആര്‍ജെഡി, തമിഴ്‌നാട്ടില്‍ ഡിഎംകെ, കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, എന്നിവരെ ഒപ്പം കൂട്ടി പ്രതിപക്ഷ നിര വലുതാക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. യുപിയിലും ജാര്‍ഖണ്ഡിലും പരമാവധി പാര്‍ട്ടികള്‍ യുപിഎയിലെത്തിയിട്ടുണ്ട്. ഇവര്‍ ന്യായമായ സീറ്റും നല്‍കും. ഇവരെയെല്ലാം അണിനിരത്തി പ്രതിപക്ഷ റാലി കൂടുതല്‍ ഗംഭീരമാക്കുകയും, ഇതിലൂടെ മമത ബാനര്‍ജി, മായാവതി, ചന്ദ്രബാബു നായിഡു എന്നിവര്‍ക്ക് തിരിച്ചടി നല്‍കാനുമാണ് രാഹുലിന്റെ ശ്രമം.

റൂറല്‍ പോളിസിയുമായി കോണ്‍ഗ്രസ് ഒരുങ്ങുന്നു.... ടാക്‌സ് പോളിസി പൊളിച്ചെഴുതും!!റൂറല്‍ പോളിസിയുമായി കോണ്‍ഗ്രസ് ഒരുങ്ങുന്നു.... ടാക്‌സ് പോളിസി പൊളിച്ചെഴുതും!!

പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി അറിഞ്ഞത് വൈകി! രോഷം കൊണ്ട് നരേന്ദ്ര മോദിപുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി അറിഞ്ഞത് വൈകി! രോഷം കൊണ്ട് നരേന്ദ്ര മോദി

English summary
2 parties quits rahul gandhis opposition rally become weak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X