കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: എന്തുകൊണ്ട് സുന്നി വഖഫ് ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുന്നില്ല? രണ്ടുകാരണങ്ങള്‍ ഇതാണ്

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയിലെ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്ത സുപ്രീംകോടതി വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കേണ്ട എന്നാണ് തീരുമാനിച്ചത്. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തില്‍ വഖഫ് ബോര്‍ഡ് എത്താന്‍ കാരണം. ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ആയിരുന്നു കേസിലെ മുസ്ലിം ഭാഗത്തുള്ള പ്രധാന കക്ഷി.

അയോധ്യയിലെ തര്‍ക്ക ഭൂമി വഖഫ് സ്വത്താണെന്നും അത് വിട്ടുതരണമെന്നുമായിരുന്നു ഇവരുടെ നേരത്തെയുള്ള ആവശ്യം. ഇക്കാര്യം സുപ്രീംകോടതി തള്ളുകയാണ് ചെയ്തത്. എന്നാല്‍ കോടതി വിധിക്കെതിരെ ഇനി റിവ്യൂ ഹര്‍ജി നല്‍കുക എന്ന പോംവഴിയാണ് നിയമപരമായി മുന്നിലുള്ളത്. ഈ സാധ്യത പക്ഷേ ബോര്‍ഡ് ഉപയോഗിക്കുന്നില്ല. അതിന് രണ്ടു കാരണങ്ങളുണ്ടെന്ന് വിശദീകരിക്കുകയാണ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി....

വിധിയില്‍ തൃപ്തിയില്ല, പക്ഷേ...

വിധിയില്‍ തൃപ്തിയില്ല, പക്ഷേ...

വിധിയില്‍ തൃപ്തിയില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കുന്നു. എന്നാല്‍ റിവ്യൂ ഹര്‍ജി നല്‍കാനില്ലെന്നും ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പറഞ്ഞു. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഇനി അയോധ്യ വിഷയത്തില്‍ സുപ്രീംകോടതിയിലേക്ക് ഇല്ലെന്നും സഫര്‍ ഫാറൂഖി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇതാണ് രണ്ടു കാരണങ്ങള്‍

ഇതാണ് രണ്ടു കാരണങ്ങള്‍

രണ്ടു കാരണങ്ങളാലാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കേണ്ട എന്ന് സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചത്. കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് നേരത്തെ ബോര്‍ഡ് വ്യക്തമാക്കിയതാണ്. ഇതാണ് ഒരു കാരണം. രണ്ടാമത്തേത്, അയോധ്യ വിഷയം സമൂഹത്തില്‍ വന്‍ വിഭജനമാണുണ്ടാക്കിയത്. ഇനിയും ഇത് ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്നുവെന്നും സഫര്‍ ഫാറൂഖി പറഞ്ഞു.

അഞ്ചേക്കര്‍ സ്വീകരിക്കുമോ

അഞ്ചേക്കര്‍ സ്വീകരിക്കുമോ

അഞ്ചേക്കര്‍ ഭൂമി സുന്നി വഫഖ് ബോര്‍ഡിന് കണ്ടെത്തി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സ്വീകരിക്കണമോ എന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. എല്ലാവരുടെയും അഭിപ്രായം പരിശോധിച്ച ശേഷം ബോര്‍ഡ് തീരുമാനമെടുക്കും. ഈ മാസം അവസാനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഫാറൂഖി പറഞ്ഞു.

മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് യോഗം

മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് യോഗം

അതേസമയം, സുപ്രിംകോടതി വിധി ചര്‍ച്ച ചെയ്യുന്നതിന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഈ മാസം 17ന് യോഗം ചേരും. വഖഫ് ബോര്‍ഡിന് പുറമെ അയോധ്യ കേസില്‍ കക്ഷിയായിരുന്ന പ്രധാന മുസ്ലിം വിഭാഗമായിരുന്നു മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ യോഗം തീരുമാനമെടുക്കും. ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചാല്‍ അയോധ്യ കേസ് വീണ്ടും ചര്‍ച്ചയാകും.

കോടതി വിധി ഇങ്ങനെ

കോടതി വിധി ഇങ്ങനെ

തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ അനുവദിക്കും. പള്ളി നിര്‍മിക്കുന്നതിന് അഞ്ച് ഏക്കര്‍ ഭൂമി യുപി സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

മുസ്ലിങ്ങളുടെ ആവശ്യം

മുസ്ലിങ്ങളുടെ ആവശ്യം

എന്നാല്‍ പള്ളി നിര്‍മിക്കുന്നതിനുള്ള ഭൂമി തര്‍ക്കഭൂമിക്ക് അടുത്തായി സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ നിന്ന് വേണമെന്നാണ് മുസ്ലിം കക്ഷികള്‍ ഇപ്പോള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. കേസിലെ പ്രധാന പരാതിക്കാരനായ ഇഖ്ബാല്‍ അന്‍സാരിയും ഇതേ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ അവരുടേതായ നിലപാട് എല്ലാവര്‍ക്കുമുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഫാറൂഖി പറഞ്ഞു.

Recommended Video

cmsvideo
Fasal Gafoor Reacts To Ayodhya Verdict | Oneindia Malayalam
വിയോജിച്ച് ആര്‍എസ്എസ്

വിയോജിച്ച് ആര്‍എസ്എസ്

67 ഏക്കറില്‍ നിന്ന് അഞ്ച് ഏക്കര്‍ നല്‍കാന്‍ സാധ്യമല്ലെന്ന് അയോധ്യ മേയറും ആര്‍എസ്എസ് നേതാക്കളും അറിയിച്ചിട്ടുണ്ട്. പുതിയ പള്ളിക്ക് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ പേരിടണമെന്ന്് വിഎച്ച്പി ആവശ്യപ്പെട്ടു. ബാബറുടെ പേര് തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന പശ്ചാത്തലത്തിലാണ് വിഎച്ച്പിയുടെ അഭിപ്രായം.

സൗദി, യുഎഇ താരങ്ങള്‍ ഖത്തറിലേക്ക്; ഗള്‍ഫ് പ്രതിസന്ധി തീരുന്നു, മധ്യസ്ഥ ചര്‍ച്ച വിജയത്തിലേക്ക്സൗദി, യുഎഇ താരങ്ങള്‍ ഖത്തറിലേക്ക്; ഗള്‍ഫ് പ്രതിസന്ധി തീരുന്നു, മധ്യസ്ഥ ചര്‍ച്ച വിജയത്തിലേക്ക്

English summary
2 Reasons We Didn't Seek Review: Waqf Board Chief On Ayodhya Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X