ബിഎസ്എഫ് ജവാന്മാരെ വധിച്ച തീവ്രവാദി പിടിയില്‍
കാശ്മീര്‍ : ജമ്മുകാശ്മീരിലെ ഉദ്ദപുര്‍ ജില്ലയിലെ സാംരുലി ഹൈവേയില്‍ 2 ബി.എസ്.എഫ് ജവാന്മാരെ വധിച്ച തീവ്രവാദികളില്‍ ഒരാളെ ജീവനോടെ പിടികൂടി. ഉസ്മാന്‍ എന്നയാളാണ് പിടിയിലായത്.
രാവിലെ കാശ്മീരില്‍ ബിഎസ്എഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 2 ബിഎസ്എഫ് ജവാന്‍മാര്‍ മരിച്ചു 5 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. നേരത്തെ 3 പേരെ തീവ്രവാദികള്‍ ബന്ദികളാക്കിയിരുന്നു. എന്നാല്‍ ഇവരെ ഏറെ നേരത്തെ പോരാട്ടത്തിനൊടുവില്‍ സൈന്യം രക്ഷിച്ചു.
അജ്മല്‍ കസബിനു ശേഷം ഇതാദ്യമായാണ് ഒരു പാക് തീവ്രവാദി ഇന്ത്യയില്‍ പിടിയിലാകുന്നത്. ബി.എസ്.എഫ് ശക്തമായി തിരിച്ചടിച്ചതിനെ തുടര്‍ന്ന് ഒരു തീവ്രവാദിയെ നേരത്തെ വധിച്ചിരുന്നു. ഭീകരസംഘടനയായ ഫിസ്ബുള്‍മുജാഹിദാണ് ആക്രമണത്തിന് പിന്നില്‍.

അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടന സംഘം ദേശീയപാത വഴി കടന്നു പോയി മിനിറ്റുകള്‍ക്കകമാണ് ആക്രമണം ഉണ്ടായത്.ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്ക് വരികയായിരുന്ന ബി.എസ്.എഫിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ദേശീയപാതയില്‍ ആക്രമണമുണ്ടാകുന്നതെന്നും ഈ പ്രദേശം തീവ്രവാദികള്‍ ഇല്ലാത്ത സ്ഥലമായതിനാല്‍ ആശങ്കയുണ്ടെന്നും ഒമര്‍ അബ്ദുള്ള ട്വിറ്റ് ചെയ്തു












Click it and Unblock the Notifications