പുതുവത്സരദിനത്തിൽ അതിർത്തിയിൽ ഏറ്റുമുട്ടൽ; 2 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ 2 സൈനികർ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. പാകിസ്താനിൽ നിന്നും തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് സൈനികർക്ക് നേരെ വെടിവെപ്പുണ്ടാകുന്നത്.
പാക് അധീന കശ്മീരിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ ഖാരി ത്രയത്ത് വനത്തിൽവെച്ച് തീവ്രവാദികളെ തടഞ്ഞതായി അധികൃതർ വ്യക്തമാക്കി. നൗഷേര സെക്ടറിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ആയുധധാരികളായ നുഴഞ്ഞു കയറ്റക്കാർ സൈനികർക്ക് നേരെ വെടിയുതിർക്കുകയും 2 പേർ വീരമൃത്യു വരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് സൈനിക വക്താവ് വ്യക്തമാക്കി.












Click it and Unblock the Notifications