ബൈക്ക് ഡിവൈഡറില്‍ ഇടിച്ചു,ലോറി കയറിയിറങ്ങി രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം;വീഡിയോ കാണാം...
ഹൈവേയിലെ വളവ് തിരിയുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ഹൈദരാബാദ്: നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ട് വിദ്യാര്‍ത്ഥികള്‍ ലോറിക്കടിയില്‍ പെട്ട് മരിച്ചു. ഹൈദരാബാദ് ബൊവന്‍പ്പള്ളി സ്വദേശികളായ അനിരുദ്ധ്, വിശ്വചാരി എന്നിവരാണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന ഇവരുടെ സുഹൃത്ത് അഖിലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൊവന്‍പ്പള്ളിയില്‍ നിന്നും സെക്കന്ദരാബാദിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നു പേരാണ് യമഹ എഫ്‌സി ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. അമിതവേഗതയിലാണ് അഖില്‍ ബൈക്ക് ഓടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഹൈവേയിലെ വളവ് തിരിയുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

അമിതവേഗത്തിലായതിനാല്‍ പെട്ടെന്നുള്ള വളവ് തിരിക്കാന്‍ കഴിയാതെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എതിര്‍ദിശയിലെ റോഡിലേക്ക് തെറിച്ചുവീണവരുടെ ശരീരത്തിന് മുകളിലൂടെയാണ് ലോറി കയറിയിറങ്ങിയത്. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തമാണ്. അതേസമയം, റോഡിന്റെ അശാസ്ത്രീയ ഘടനയ്‌ക്കെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications